മസ്ക്കത്ത്: ഒമാന്റെ പുതിയ ഭരണാധികാരിയായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദിനെ പ്രഖ്യാപിച്ചു. സുല്‍ത്താന്‍ ഖാബൂസിന്റെ മരണത്തെ തുടര്‍ന്നാണ് പുതിയ ഭരണാധികാരിയെ തിരഞ്ഞെടുത്തത്. സുല്‍ത്താന്‍ ഖാബൂസിന്റെ സഹോദരനാണ് ഹൈത്താം. മുന്‍ സാംസ്കാരിക വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം. ഇന്ന് രാവിലെ രാജ കുടുംബ കൗണ്‍സില്‍ മുമ്പാകെ ഹൈത്താം സത്യപ്രതിജ്ഞ ചെയ്തു.
പുതിയ ഭരണാധാകാരിയെ തെരഞ്ഞെടുത്ത വിവരം ഒമാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല.
തന്റെ പിന്‍ഗാമി ആരാകണമെന്ന് സുല്‍ത്താന്‍ ഖാബൂസ് നേരത്തെ രഹസ്യ കത്തില്‍ നിര്‍ദേശിച്ചിരുന്നു. അധികാര കസേര ഒഴിഞ്ഞുകിടന്ന് മൂന്ന് ദിവസത്തിനകം പിന്‍ഗാമിയെ തിരഞ്ഞെടുക്കുമെന്നാണ് ഒമാനിലെ ചട്ടം. ഒമാന്‍ രാജകുടുംബം യോഗം ചേര്‍ന്നാണ് പുതിയ ഭരണാധികാരിയെ തിരഞ്ഞെടുക്കുക. സുല്‍ത്താന്‍ ഖാബൂസിന്റെ മരണത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. 40 ദിവസം ദേശീയ പതാക താഴ്ത്തി കെട്ടും.
Post Your Comments