ഗ്വാളിയോർ (എംപി): ദില്ലിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) ഇടതുപക്ഷ സംഘടനകൾ അക്രമ അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജി.വൈ.എം.സി ഗ്രൗണ്ടിൽ പൗരത്വ (ഭേദഗതി) നിയമത്തെ (സിഎഎ) പിന്തുണച്ചുകൊണ്ട് ജനജാഗ്രൻ മഞ്ച് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു യോഗി. “ഇടതുപക്ഷ ഗ്രൂപ്പുകൾ ഒരു വ്യാജ അക്രമ അന്തരീക്ഷം സൃഷ്ടിച്ചു, എന്നാൽ ഡൽഹി പോലീസ് അവർ ജെഎൻയു വിലെ പരീക്ഷ പ്രക്രിയ അട്ടിമറിക്കാനായി ഗൂഢാലോചന ചെയ്തതായി കണ്ടെത്തി.
” ജെഎൻയു കാമ്പസിൽ സമീപകാല അക്രമങ്ങളെ പരാമർശിച്ചുകൊണ്ട് ആദിത്യനാഥ്, പറഞ്ഞു. സിഎഎയെക്കുറിച്ചും ജെഎൻയു സംഭവത്തെക്കുറിച്ചും പ്രതിപക്ഷം സൃഷ്ടിക്കുന്ന ആശയക്കുഴപ്പം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അവസാനിച്ചുകൊണ്ടിരുന്ന തീവ്രവാദവും വിഘടനവാദവും ഇപ്പോൾ ഒരു പുതിയ രീതിയിൽ ജീവൻ വെക്കുകയാണ് എന്ന് (സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിലൂടെയും ജെഎൻയു കാമ്പസിലെ സംഭവങ്ങളിലൂടെയും), യുപി മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ്സിനെ രൂക്ഷമായി യോഗി ആദിത്യനാഥ് വിമർശിച്ചു.
ദേശീയ താല്‍പര്യത്തിനെതിരെയാണ് കോണ്‍ഗ്രസ്സ് രാഷ്ട്രീയം കളിക്കുന്നത്. ലക്‌നൗവിലെ പൊതു പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ യോഗി പറഞ്ഞു.പൗരത്വ നിയമം ഒരു ജാതിക്കോ മതത്തിനോ എതിരല്ല. ഇന്ത്യ അഭിമാനത്തോട അന്തസ്സോടും കൂടിയാണ് മുന്നേറുന്നത്. രാജ്യ താത്പര്യത്തിനെതിരായാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തിക്കുന്നതെന്നും യോഗി വ്യക്തമാക്കി.ഭരണഘടനയെ സംരക്ഷിക്കണമെന്ന് വാതോരാതെ പ്രസംഗിക്കുന്ന കോണ്‍ഗ്രസ്സ് യഥാര്‍ത്ഥത്തില്‍ ഭരണഘടനയെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ്. ഇന്ത്യയിലേയും പാകിസ്താനിലേയും ന്യൂനപങ്ങളെ ഇരു രാജ്യങ്ങളും സംരക്ഷിക്കണമെന്ന 1950 ലെ നെഹ്റു ലിഖായത്ത് ഉടമ്പടി വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments