Latest NewsGulfOman

ഒരു രാജ്യത്തെ ജനമനസ്സുകളെ കീഴടക്കിയ മഹാനായ ഭരണാധികാരി വിടവാങ്ങുമ്പോൾ ..അനന്തരാവകാശി ആരെന്ന് ഉറ്റുനോക്കി ലോക രാജ്യങ്ങൾ

ഇന്ത്യയുമായും അഭേദ്യ ബന്ധം

മസ്‌കറ്റ്: സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയ്യിദിന്റെ നിര്യാണത്തിൽ ഒമാൻ മാത്രമല്ല ലോക രാജ്യങ്ങളും അതീവ ദുഃഖത്തിൽ.അന്‍പത് വര്‍ഷമായി അധികാരത്തിലിരിന്ന സുല്‍ത്താന്‍ ഖാബൂസിന്റെ ഭരണം അത്രമേൽ തൃപ്തികരമായിരുന്നു.ആധുനിക ഒമാന്റെ സൃഷ്ടാവാണ് ഖാബൂസ്. അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങളാണ് ഒമാനെ വികസനത്തിലേക്ക് നയിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളെ മുമ്പോട്ട് കൊണ്ടു പോയാല്‍ മാത്രമേ ഒമാന് മുന്നോട്ട് കുതിക്കാനാകൂ.

അവിവാഹിതനായ അദ്ദേഹം ജനക്ഷേമത്തിന് ഊന്നല്‍ നല്‍കി. അറബ് ലോകത്ത് സമാധാനം നിലനിര്‍ത്താനുള്ള പ്രയത്‌നങ്ങള്‍ക്ക് എന്നും മുന്നില്‍ നിന്ന ജനനായകനായിരുന്നു അദ്ദേഹം..ഒമാന്റെ വികസന നായകന്റെ വേര്‍പ്പാട് അറബ് ലോകത്തിന് കനത്ത നഷ്ടമാണ്. അറബ് ലോകത്ത് ഏറ്റവും അധികകാലം രാഷ്ട്ര നായകത്വം വഹിച്ചവ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഏറെ വേദനയോടെയാണ് ഒമാന്‍ ജനതയും അറബ് ലോകവും. സുല്‍ത്താന്റെ മരണവാര്‍ത്തയെ അവര്‍ക്കിപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. സുല്‍ത്താന്റെ വിയോഗത്തോടെ ഒമാനില്‍ നാല്‍പത് ദിവസത്തെ ദു:ഖാചരണമുണ്ടാകും

വിദ്യാഭ്യാസത്തിലും ഐടിയിലും സുല്‍ത്താന്‍ നല്‍കിയത് വലിയ പ്രാധാന്യമാണ്. ഇതിനൊപ്പം ഗള്‍ഫിലെ സമാധാന വാഹകരായും ഒമാന്‍ മാറി. അതുകൊണ്ട് തന്നെ സുല്‍ത്താന്റെ നയങ്ങള്‍ മുമ്പോട്ട് കൊണ്ടു പോകണമെങ്കില്‍ അതിശക്തനായ ഭരണാധികാരി പിൻഗാമിയായിഉണ്ടാകേണ്ടതുണ്ട്. മക്കളില്ലാത്തതുകൊണ്ടും പരസ്യമായി ഒരു പിന്‍ഗാമിയെ സുല്‍ത്താന്‍ നിര്‍ദ്ദേശിക്കാത്തതുകൊണ്ടും പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം ഒമാന്‍ കോടതിക്കാണ്.

കോടതിക്ക് ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനത്തില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ പിന്‍ഗാമി ആരായിരിക്കണമെന്ന് സുല്‍ത്താന്‍ ഖാബൂസ് രഹസ്യമായി നിര്‍ദ്ദേശിച്ച ആളെ പരിഗണിക്കും. സുല്‍ത്താന്റെ നിര്‍ദ്ദേശം മുദ്രവച്ച കവറില്‍ റോയല്‍ ഫാമിലി കൗണ്‍സിലിന്റെ പരിഗണനയ്ക്കായി അദ്ദേഹം എഴുതി വച്ചിരിക്കുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ഇത് ആരാകുമെന്നത് എല്ലാ ഗള്‍ഫ് രാജ്യങ്ങളും അതീവ പ്രാധാന്യത്തോടെ ഉറ്റുനോക്കുന്ന ഒന്നാണ്. പ്രവാസികളായ ഒമാനിലെ ഇന്ത്യാക്കാര്‍ക്കും നിര്‍ണ്ണായകം.

തൊഴില്‍ നയത്തില്‍ സുല്‍ത്താന്‍ കാട്ടിയ സമീപനം ഇനി ഉണ്ടാകുമോ എന്നതാണ് പ്രധാനം.ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23-നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അധികാരമേറ്റത്. അവിവാഹിതനാണ്.സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബര്‍ പതിനെട്ടിന് സലാലയില്‍ ജനനം. പുണെയിലും സലാലയിലും പ്രാഥമികവിദ്യാഭ്യാസം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ അദ്ദേഹത്തിന് ഗുരുസ്ഥാനീയനാവുന്നതങ്ങനെയാണ്.

ഇന്ത്യയുമായി അദ്ദേഹം എന്നും സവിശേഷബന്ധം പുലര്‍ത്തിപ്പോന്നു. ലണ്ടനിലെ സ്റ്റാന്‍ഡേര്‍ഡ് മിലിട്ടറി അക്കാദമിയില്‍നിന്ന് ആധുനികയുദ്ധതന്ത്രങ്ങളില്‍ അദ്ദേഹം നൈപുണ്യംനേടി. തുടര്‍ന്ന് പശ്ചിമജര്‍മനിയിലെ ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ ഒരുവര്‍ഷം സേവനം. ഒമാനികള്‍ക്ക് തൊഴില്‍ സംവരണം കൊണ്ടു വന്നതും സുല്‍ത്താനായിരുന്നു. വീണ്ടും ലണ്ടനിലെത്തി ഭരണക്രമങ്ങളിലും രാഷ്ട്രതന്ത്രശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം. സ്ഥാനാരോഹണശേഷം അദ്ദേഹം ആദ്യമായി ചെയ്തത് രാജ്യത്തിന്റെ പേരുമാറ്റമായിരുന്നു.

മസ്‌കറ്റ് ആന്‍ഡ് ഒമാന്‍ എന്ന പേരുമാറ്റി സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നാക്കി സ്വന്തം രാജ്യത്തെ ലോകത്തിലടയാളപ്പെടുത്തി. ഒമാന്‍ നിയമപ്രകാരം സുല്‍ത്താന്റെ പദവി ഒഴിഞ്ഞുകിടന്നാല്‍ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ രാജ കുടുംബം പുതിയ സുല്‍ത്താനെ നിയമിക്കണം. ഇക്കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ സാധിച്ചില്ലെങ്കില്‍ സുല്‍ത്താന്‍ ഖാബൂസ് എഴുതിവച്ച മുദവച്ച കവര്‍ തുറക്കണം. രാജ്യത്തെ പ്രതിരോധ സമിതി, സുപ്രിം കോടതി തലവന്‍, ഉപദേശകസമിതിയിലെ രണ്ട് തലവന്മാര്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് കവര്‍ തുറക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button