മുംബൈ•സൗത്ത് മുംബൈയിലെ ഗ്രാന്റ് റോഡ് പ്രദേശത്ത് ഒരു ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ തകര്‍ത്തതായി പോലീസ്. ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി നടത്തിയ റെയ്ഡിൽ രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തിയതായും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
‘ബോംബെ എസ്‌കോർട്ട് സർവീസ്’ എന്ന വെബ്‌സൈറ്റിലൂടെയാണ് റാക്കറ്റ് പ്രവർത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബന്ധപ്പെടാനായി ഫോൺ നമ്പറുകൾ നൽകിയിരുന്നു.
ഒരു അന്വേഷണ ഉദ്യോഗസ്ഥൻ ഇടപടുകരനെന്ന വ്യാജേന മൊബൈൽ നമ്പറുമായി ബന്ധപ്പെട്ടു.
നിശ്ചിത സമയത്ത് ഒരു വനിതാ ഏജന്റ് മറ്റ് രണ്ട് സ്ത്രീകളുമായി ഹോട്ടലിൽ എത്തി, തുടർന്ന് കാത്തിരുന്ന പോലീസ് സംഘം അവരെ അറസ്റ്റ് ചെയ്തു.
ഗാംദേവി പോലീസ് വനിതാ ഏജന്റിനും അവരുടെ രണ്ട് സഹായികൾക്കുമെതിരെ അധാർമിക കടത്ത് തടയൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സഹായികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
Post Your Comments