തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക് പോയി. മൂന്നാഴ്ച്ചയാണ് കോടിയേരി അമേരിക്കയിലുണ്ടാവുക. ആരോഗ്യ പ്രശ്നങ്ങളില്‍ വിദഗ്ധ പരിശോധനകള്‍ക്കാണ് കോടിയേരി ഹൂസ്റ്റണിലേക്ക് പോയത്. നേരത്തേയും കോടിയേരി ചികിത്സയ്ക്കായി അമേരിക്കയില്‍ പോയിരുന്നു.
അതേസമയം ആരോഗ്യരംഗത്ത് നമ്പര്‍ വണ്‍ കേരളം എന്നവകാശപ്പെടുമ്പോഴും പാര്‍ട്ടി നേതാക്കളും മുഖ്യമന്ത്രിയും ചികിത്സ തേടുന്നത് വിദേശ രാജ്യങ്ങളിലാണെന്ന ആരോപണം സോഷ്യൽ മീഡിയയിൽ ശക്തമാണ്. ആരോഗ്യ രംഗത്ത് പുരോഗതിയും വികസനവും എണ്ണിപ്പറയുമ്പോഴും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ വിദേശത്ത് ചികിത്സ തേടുന്നതിനെതിരെയാണ് സമൂഹ മാധ്യമങ്ങളിൽ ബിജെപി കോൺഗ്രസ് അനുകൂലികളുടെ വിമർശനങ്ങൾ.
Post Your Comments