Latest NewsNewsIndia

ഇന്ത്യ സ്വന്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം ഐഎൻഎസ് വിക്രമാദിത്യയിൽ പറന്നിറങ്ങി, പരീക്ഷണം വിജയകരം

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനത്തിന്റെ നാവിക പതിപ്പിന്റെ സുപ്രധാന പരീക്ഷണം വിജയം. നാവികസേനയുടെ വിമാനവാഹിനി  കപ്പലായ ഐഎന്‍എസ് വിക്രാമാദിത്യയില്‍ നിന്ന് പറന്നുയര്‍ന്ന തേജസിന്റെ പ്രോട്ടോടൈപ്പ് വിമാനം വിജയകരമായി കപ്പലില്‍ ലാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതോടെ വിമാനവാഹിനി കപ്പലില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിമാനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ണായക കടമ്പയും ഇന്ത്യ മറികടന്നു.

ശനിയാഴ്ച രാവിലെ 10.02നാണ് പരീക്ഷണം നടന്നത്. കമാന്‍ഡര്‍ ജയ്ദീപ് മോളങ്കറാണ് പരീക്ഷണ സമയത്ത് തേജസ് വിമാനം പറത്തിയതെന്ന് ഡിആര്‍ ഡിഒയുടെ പ്രസ്താവനയില്‍ പറയുന്നു. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിൽ പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് അഭിനന്ദനമറിയിച്ചു.

എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സിയും ഡിആര്‍ഡിഒയും ചേര്‍ന്നാണ് തേജസ് വിമാനത്തിന്റെ നാവികസേനാ പതിപ്പ് വികസിപ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ ചെറിയ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യിക്കുന്ന അറസ്റ്റഡ് ലാന്‍ഡിങ് പരീക്ഷണം തേജസ് വിജയകരമായി പൂർത്തായാക്കിയിരുന്നു. ഗോവയിലെ പരീക്ഷണ കേന്ദ്രത്തിലായിരുന്നു ഈ പരീക്ഷണ ലാന്‍ഡിങ് നടത്തിയത്. വിമാനവാഹിനിക്കപ്പലിലെ പരീക്ഷണവും വിജയകരമായതോടെ ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഇരട്ട എഞ്ചിന്‍ യുദ്ധവിമാനങ്ങളുടെ നാവിക പതിപ്പുകളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button