മസ്ക്കറ്റ്: ഒമാന്‍ ഭരണാധികാരിയായി ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് ചുമതലയേറ്റു. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അല്‍ സയിദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഹൈതം ബിന്‍ താരിഖിനെ പുതിയ ഭരണാധികാരിയായി തെരഞ്ഞെടുത്തത്. തന്റെ പിന്‍ഗാമിയുടെ പേരെഴുതി സുല്‍ത്താന്‍ ഖാബൂസ് സൂക്ഷിച്ചിരുന്നു. ഈ കത്ത് തുറന്നാണ് ഹൈതം ബിന്‍ താരിഖിനെ പുതിയ ഭരണാധികാരിയായി നിശ്ചയിച്ചത്. രാജകുടുംബത്തിന്റെ ഫാമിലി കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് മുന്‍ സാംസ്കാരിക മന്ത്രി കൂടിയായ ഹൈതം ബിന്‍ താരിഖിനെ പുതിയ ഭരണാധികാരിയായി പ്രഖ്യാപിച്ചത്.
ശനിയാഴ്ച രാവിലെ ഫാമിലി കൗണ്‍സലിനു മുന്നില്‍ ഹൈതം ബിന്‍ താരിഖ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എല്ലാ രാജ്യങ്ങളുമായും സമാധാനപരമായ സഹവര്‍ത്തിത്വവും സൗഹൃദബന്ധവും സ്ഥാപിക്കുമെന്ന് അദ്ദേഹം രാജ്യത്തോടുള്ള ആദ്യ സന്ദേശത്തില്‍ പറഞ്ഞു. സുല്‍ത്താന്‍ ഖാബൂസ് പുലര്‍ത്തിയ നയങ്ങള്‍ തന്നെയാവും രാജ്യം തുടരുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സുല്‍ത്താന്‍ ഖാബൂസിന്റെ മരണത്തില്‍ അനുശോചിച്ച് ഒമാന്‍ മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പതാക 40 ദിവസം പകുതി താഴ്ത്തി കെട്ടാനും ഒമാന്‍ തീരുമാനിച്ചു.
അന്‍പത് വര്‍ഷമായി അധികാരത്തിലിരിന്ന സുല്‍ത്താന്‍ ഖാബൂസിന്റെ ഭരണം അത്രമേൽ തൃപ്തികരമായിരുന്നു.ആധുനിക ഒമാന്റെ സൃഷ്ടാവാണ് ഖാബൂസ്. അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങളാണ് ഒമാനെ വികസനത്തിലേക്ക് നയിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്വപ്നങ്ങളെ മുമ്പോട്ട് കൊണ്ടു പോയാല്‍ മാത്രമേ ഒമാന്‍ മുന്നോട്ട് കുതിക്കാനാകൂ.
അവിവാഹിതനായ അദ്ദേഹം ജനക്ഷേമത്തിന് ഊന്നല്‍ നല്കി. അറബ് ലോകത്ത് സമാധാനം നിലനിര്‍ത്താനുള്ള പ്രയത്നങ്ങള്‍ക്ക് എന്നും മുന്നില്‍ നിന്ന ജനനായകനായിരുന്നു അദ്ദേഹം..ഒമാന്റെ വികസന നായകന്റെ വേര്‍പ്പാട് അറബ് ലോകത്തിന് കനത്ത നഷ്ടമാണ്. അറബ് ലോകത്ത് ഏറ്റവും അധികകാലം രാഷ്ട്ര നായകത്വം വഹിച്ചവ്യക്തി കൂടിയായിരുന്നു അദ്ദേഹം.
ഏറെ വേദനയോടെയാണ് ഒമാന്‍ ജനതയും അറബ് ലോകവും. വിദ്യാഭ്യാസത്തിലും ഐടിയിലും സുല്‍ത്താന്‍ നല്‍കിയത് വലിയ പ്രാധാന്യമാണ്. ഇതിനൊപ്പം ഗള്‍ഫിലെ സമാധാന വാഹകരായും ഒമാന്‍ മാറി. അതുകൊണ്ട് തന്നെ സുല്‍ത്താന്റെ നയങ്ങള്‍ മുമ്പോട്ട് കൊണ്ടു പോകണമെങ്കില്‍ അതിശക്തനായ ഭരണാധികാരി പിൻഗാമിയായിഉണ്ടാകേണ്ടതുണ്ടെന്നായിരുന്നു പൊതുവെ അഭിപ്രായം.
Post Your Comments