ന്യൂഡല്‍ഹി: ഓരോ കുടുംബവും മുഖ്യമായും ഉപയോഗിക്കുന്ന ഭക്ഷ്യധാന്യം ഏതാണെന്ന ചോദ്യവും സെന്‍സസിന്റെ ഭാഗമായ വിവരശേഖരണത്തില്‍ ഇത്തവണയുണ്ടാകും. സെന്‍സസ് ചോദ്യാവലിയില്‍ 30-ാമത്തേതാണ് വീട്ടിലെ മുഖ്യഭക്ഷ്യധാന്യം ഏതാണെന്നത്. 31-ാം ചോദ്യം ഫോണ്‍ നമ്പര്‍ ആണ്. കഴിഞ്ഞ കാനേഷുമാരിയില്‍ ഇല്ലാതിരുന്ന ഈ ചോദ്യവും കൂടി ഉൾപ്പെടുത്തി 31 ഇന ചോദ്യാവലി വിജ്ഞാപനംചെയ്തു. അടുത്തകൊല്ലം ഫെബ്രുവരി ഒമ്പതിനും 28-നും ഇടയിലാണ് സെന്‍സസ്. ഇക്കൊല്ലം ഏപ്രിലിനും സെപ്‌റ്റംബറിനുമിടയില്‍ സെന്‍സസിന്റെ ഭാഗമായ ‘ഹൗസ് ലിസ്റ്റിങ്ങും’ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍.) പുതുക്കലും നടത്തും.
Post Your Comments