Latest NewsNewsSaudi ArabiaInternationalGulf

സെൻസസ് ജോലി തടസപ്പെടുത്തുന്നവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി സൗദി

സെൻസസ് ജോലി ബോധപൂർവം തടസ്സപ്പെടുത്തുക, ആവശ്യമായ ഡാറ്റ നൽകാൻ വിസമ്മതിക്കുക, തെറ്റായ ഡാറ്റ നൽകുക എന്നീ നിയമലംഘനം നടത്തുന്നവർക്ക് പിഴ ചുമത്തും

ജിദ്ദ: സെൻസസ് ജോലി തടസപ്പെടുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. സെൻസസ് ജോലി ബോധപൂർവം തടസ്സപ്പെടുത്തുക, ആവശ്യമായ ഡാറ്റ നൽകാൻ വിസമ്മതിക്കുക, തെറ്റായ ഡാറ്റ നൽകുക എന്നീ നിയമലംഘനം നടത്തുന്നവർക്ക് ആദ്യ തവണ 500 റിയാലും രണ്ടാം തവണ 1,000 റിയാലും പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. സ്റ്റാറ്റിസ്റ്റിക്സ് ജനറൽ അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് മുഹമ്മദ് അൽ ദഖിനിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: മാതാപിതാക്കളാണെന്ന അവകാശവാദം: ദമ്പതികൾ 10 കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ധനുഷ്

സെൻസസിൽ നിർബന്ധമായും പങ്കെടുക്കുകയും ഉദ്യോഗസ്ഥർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും വേണം. സെൻസസിനായി മൂന്നു സംവിധാനങ്ങളാണ് നിലവിലുള്ളത്. അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ മാർക്കറ്റുകളിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക കൗണ്ടറുകൾ വഴിയോ ഫീൽഡ് സ്റ്റാഫുകൾ വഴിയോ പ്രത്യേക ഫോം പൂരിപ്പിച്ചു നൽകണം. വ്യക്തികളുടെ മൊബൈൽ നമ്പർ, പേര്, വിലാസം തുടങ്ങിയ വിവരങ്ങൾ രഹസ്യമാക്കിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിടത്തിലെ റൂമുകളുടെ എണ്ണം, താമസിക്കുന്നവരുടെ ആരോഗ്യനില, കുടുംബത്തിലെ ഓരോ വ്യക്തികളുടെയും വിദ്യാഭ്യാസം, സംസാര ഭാഷ, വരുമാനം, താമസിക്കുന്നവരുടെ എണ്ണം തുടങ്ങിയ ചോദ്യങ്ങളാണ് സെൻസസിന്റെ ഭാഗമായി ചോദിക്കുന്നത്. പ്രത്യേക യൂണിഫോം ധരിച്ച തിരിച്ചറിയൽ രേഖയുള്ള ഉദ്യോഗസ്ഥരെയാണ് സെൻസസിന് വേണ്ടി ചുമതലപ്പെടുത്തിയിട്ടുള്ളത്.

Read Also: ‘പഠിക്കാൻ പറ്റുന്നില്ല’: ബാങ്ക് വിളിയിൽ പ്രതിഷേധിച്ച് പള്ളിക്ക് മുന്നിൽ ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ ചൊല്ലി വിദ്യാർത്ഥികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button