പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളില്‍ ലയിക്കുന്നതിന് ഇടെ വിവാദം കൊഴുപ്പിച്ച് ഒരു വീഡിയോ വൈറലാകുന്നു. സൗത്ത് ഡല്‍ഹിയിലെ ഷഹീന്‍ ബാഗ് പ്രദേശത്തുള്ള പൗരത്വ നിയമ വിരുദ്ധ പ്രതിഷേധങ്ങളില്‍ നിന്നുള്ള വിവാദമായ മുദ്രാവാക്യം വിളിയാണ് ചര്‍ച്ചകള്‍ക്ക് കാരണാകുന്നത്. ചിലയിടങ്ങളിൽ ഫ്രീ കശ്മീർ പോസ്റ്ററുകളുമായി പ്രതിഷേധിക്കുമ്പോൾ മറ്റു ചിലയിടങ്ങളിലെ ആസാദി മുദ്രാവാക്യങ്ങളാണ് വിവാദമാകുന്നത്.
‘ഗാന്ധി വാലി ആസാദി, നെഹ്‌റു വാലി ആസാദി’ എന്നിവയ്ക്ക് പുറമെയാണ് പാകിസ്ഥാന്‍ നേതാവ് ജിന്നാവാലി ആസാദിയും പ്രതിഷേധക്കാര്‍ മുഴക്കുന്നത്. വീഡിയോ വൈറലായതോടെ പൗരത്വ പ്രതിഷേധങ്ങള്‍ മറ്റൊരു വഴിക്കാണ് സഞ്ചരിക്കുന്നതെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയല്ല, ഇന്ത്യക്ക് എതിരെയാണ് പ്രതിഷേധങ്ങളെന്ന് ഷഹീന്‍ ബാഗ് പ്രതിഷേധ വീഡിയോ പങ്കുവെച്ച് ഡല്‍ഹി ബിജെപി വക്താവ് താജീന്ദര്‍ പാല്‍ സിംഗ് ബാഗ ആരോപിച്ചു. ബിജെപി വക്താവ് സാംബിത് പത്രയും വീഡിയോ പങ്കുവെച്ചു.
മൈസൂരു സര്‍വകലാശാലയിലും ‘ഫ്രീ കശ്മീര്‍’ പോസ്‌റ്റര്‍, കേസായപ്പോൾ യുവതി ഒളിവിൽ
‘സുഹൃത്തുക്കളെ, ഇനി എന്തെങ്കിലും പറയാന്‍ ബാക്കിയുണ്ടോ? ഇവര്‍ ഹിന്ദുസ്ഥാന് വേണ്ടിയാണോ, എതിരെയാണോ? ഇക്കാര്യത്തില്‍ എന്തെങ്കിലും സംവാദം വേണോ? ആര്‍ക്ക് വേണ്ടിയാണ് ഇവരുടെ പോരാട്ടം, അകത്തുള്ളവര്‍ക്കോ, പുറത്തുള്ളവര്‍ക്കോ? വഞ്ചകര്‍ വീട്ടിലുള്ളപ്പോള്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും’, സാംബിത് പത്ര ചോദിച്ചു. എന്നാല്‍ വീഡിയോയുടെ സാധുത സ്ഥിരീകരിക്കാതെയാണ് ബിജെപി ഇത് എടുത്ത് ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പ്രതികരിച്ചു.
മുംബൈ പ്രതിഷേധങ്ങളില്‍ ഇന്ത്യാ ഗേറ്റിന് സമീപം ‘ഫ്രീ കശ്മീര്‍’ പോസ്റ്റര്‍ ഉയര്‍ത്തി ഞെട്ടിച്ചതിന് പിന്നാലെ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ആസാദ് കശ്മീര്‍ പോസ്റ്ററും പ്രത്യക്ഷപ്പെട്ടു. ജെഎന്‍യു അക്രമങ്ങള്‍ക്ക് എതിരെയുള്ള പ്രതിഷേധങ്ങളിലാണ് ഈ പോസ്റ്റര്‍ ഉയര്‍ന്നത്.
Post Your Comments