Latest NewsNewsIndia

പൗരത്വ നിയമം കൊണ്ടുവന്നത് ആരുടെയും പൗരത്വം കവ‍ർന്നെടുക്കാനല്ല, നൽകാനെന്ന് അമിത് ഷാ

ഗാന്ധിനഗർ :പൗരത്വം തിരിച്ചെടുക്കാനല്ല പൗരത്വം നൽകാനാണ് നിയമം കൊണ്ട് വന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറിൽ പുതിയ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം കവർന്നെടുക്കില്ല. പൗരത്വം നൽകാൻ വേണ്ടി മാത്രമാണ് ഈ നിയമം. പ്രതിപക്ഷ പാർട്ടികൾ കള്ളം പ്രചരിപ്പിക്കുകയാണ്. അത്തരക്കാരിൽനിന്നു ഗുജറാത്തിലെ ജനങ്ങൾ അകലം പാലിക്കണം’– അമിത് ഷാ പറഞ്ഞു.

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് രാജ്യങ്ങളിൽനിന്ന് 2014ന് മുന്‍പ് ഇന്ത്യയിലെത്തിയ ന്യൂനപക്ഷങ്ങൾക്കു പൗരത്വം നൽകുന്നതാണ് പൗരത്വ ഭേഗദതി നിയമം. ഡിസംബർ 11നാണ് ബിൽ പാര്‍ലമെന്റ് പാസാക്കിയത്. ശക്തമായ പ്രതിഷേധമാണ് നിയമത്തിനെതിരെ രാജ്യത്തുടനീളം അരങ്ങേറിയത്. എന്നാൽ നിയമം നടപ്പാക്കുന്നതിൽനിന്ന് പിന്നോട്ടുപോകില്ലെന്ന് നിരന്തരം ആവർത്തിച്ച കേന്ദ്ര സർക്കാർ ഇന്നലെ വിജ്ഞാപനമിറക്കിയതോടെ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വരികയായിരുന്നു. ജനുവരി പത്ത് മുതലാണ് നിയമം രാജ്യത്ത് നിലവിൽ വന്നത്. പ്രതിപക്ഷ കക്ഷികൾ ഇപ്പോഴും നിയമം അംഗീകരിക്കില്ല എന്ന നിലപാടിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button