USALatest NewsNews

യുക്രെയ്ൻ യാത്രാ വിമാനം ഇറാൻ അബദ്ധത്തിൽ ആക്രമിച്ചതാകാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ: യുക്രെയ്ൻ യാത്രാ വിമാനം ഇറാൻ അബദ്ധത്തിൽ ആക്രമിച്ചതാകാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത് സംബന്ധിച്ച് ട്രംപ് സംശയം പ്രകടിപ്പിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇറാനിലെ ഇമാം ഖമനയി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തകർന്നു വീഴുകയായിരുന്നു യുക്രെയ്ൻ യാത്രാ വിമാനം. ബുധനാഴ്ച രാവിലെയാണ് യുക്രെയ്ൻ എയർലൈൻസിന്റെ ബോയിങ് 737 വിമാനം വിമാനത്താവളത്തിൽ തകർന്നു വീണത്. സംഭവത്തിൽ 176 പേർ കൊല്ലപ്പെട്ടിരുന്നു.

രണ്ടു യുഎസ് ഉദ്യോഗസ്ഥരാണ് വ്യാഴാഴ്ച ഇറാന്റെ അബന്ധത്തിലുള്ള മിസൈലാക്രമണമാണ് വിമാനം തകരാൻ കാരണമെന്ന് സംശയം പ്രകടിപ്പിച്ചത്. ട്രംപും സമാന സംശയം പ്രകടിപ്പിച്ചതായും അവർ പറഞ്ഞു. ‘ചിലർ പറയുന്നു സാങ്കേതിക തകരാർ ആണ് കാരണമെന്ന്. പക്ഷേ അങ്ങനെ ഒരു ചോദ്യം ഉയരുന്നില്ല’ – ട്രംപ് പറഞ്ഞു. എന്നാൽ ഇത്തരം അഭ്യൂഹങ്ങൾ യുക്തിരഹിതമാണെന്ന് ഇറാൻ സിവിൽ ഓർഗനൈസേഷൻ തലവൻ പറഞ്ഞു.

മരിച്ച 176 പേരിൽ 81 സ്ത്രീകളും 15 കുട്ടികളും 9 ജീവനക്കാരും ഉൾപ്പെടുന്നു. ഇവർ ഇറാൻ, കാനഡ, യുക്രെയ്ൻ, സ്വീഡൻ, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. മൃതദേഹങ്ങളും വിമാനത്തിന്റെ ബ്ലാക് ബോക്സും കണ്ടെടുത്തു. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് അധികൃതർ പറഞ്ഞു. യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്കു പോവുകയായിരുന്ന വിമാനം, എയർപോർട്ടിൽ നിന്നു 45 കിലോമീറ്റർ ദൂരെ പാടത്താണ് തകർന്നു വീണത്.

ALSO READ: ഇറാൻ -യു എസ് സംഘർഷം: ലോകത്തിന് മറ്റൊരു യുദ്ധം താങ്ങാനാവില്ലെന്ന മുന്നറിയിപ്പുമായി യുഎന്‍

അതേസമയം ഇതു സ്ഥിരീകരിക്കാൻ ഇറാനിലെ യുക്രെയ്ൻ എംബസി തയാറായിരുന്നില്ല. 2016 ൽ നിർമിച്ച വിമാനത്തിന്റെ സാങ്കേതിക പരിശോധനകൾ 2 ദിവസം മുമ്പ് പൂർത്തിയാക്കിയതാണെന്ന് അവർ പറഞ്ഞു. വിമാനത്തിന്റെ 2 ബ്ലാക്ക് ബോക്സുകൾ കണ്ടെടുത്തെങ്കിലും അവ പരിശോധിക്കുന്നതിന് യുഎസ് കമ്പനിയായ ബോയിങ്ങിനു കൈമാറില്ലെന്ന് ഇറാൻ അറിയിച്ചിരുന്നു. ഇവ എവിടെ പരിശോധിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button