തിരൂര്‍: മത്സ്യവുമായി പൊന്നാനി ഭാഗത്തേക്ക് പോയ ലോറിയില്‍നിന്ന് മലിന ജലം മറ്റു വാഹന യാത്രക്കാരുടെ ദേഹത്തേക്ക് തെറിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. അമിത വേഗതയില്‍ പാഞ്ഞ ലോറിയില്‍ നിന്ന യാത്രക്കാരുടെ ദേഹത്തേക്ക് മീന്‍വെള്ളം വീണതിനെത്തുര്‍ന്ന് യുവാക്കള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് വാഹനം നിര്‍ത്തിച്ചശേഷം ദുര്‍ഗന്ധമുള്ള വെള്ളം ലോറി ജീവനക്കാരുടെ മുഖത്തൊഴിച്ചു. ഇതിനെത്തുടര്‍ന്ന് സംഭവസ്ഥലത്ത് കയ്യാങ്കളിയും വാക്ക് തര്‍ക്കവുമുണ്ടായി.
അമിത വേഗത്തില്‍ ദുര്‍ഗന്ധം പരത്തി കുതിക്കുന്ന ഇത്തരം ലോറികളുടെ പിന്നില്‍ മറ്റു വാഹനങ്ങള്‍ പെടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. മീന്‍ കയറ്റി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ലോറിയില്‍ നിന്ന് പ്രത്യേക പൈപ് സ്ഥാപിച്ചാണ് റോഡിലേക്ക് മലിന ജലം ഒഴുക്കുന്നത്. ഇത്തരത്തിലുള്ള നൂറുകണക്കിന് വാഹനങ്ങളാണ് രാത്രി ചമ്രവട്ടം പാതിയിലൂടെ പോകുന്നത്.
ഇത്തരം ലോറികളുടെ പിന്നില്‍ യാത്ര ചെയ്യുന്നവരുടെ ശരീരത്തില്‍ മുഴുവന്‍ ദുര്‍ഗന്ധമുള്ള വെള്ളം തെറിക്കുന്നത് ചമ്രവട്ടം പാതയില്‍ ഇടയ്ക്കിടെ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്നു. മത്സ്യ അവശിഷ്ടങ്ങള്‍ കലര്‍ന്ന വെള്ളം തെറിപ്പിച്ചതിനെ തുടര്‍ന്ന് ആലത്തിയൂര്‍, ബിപി അങ്ങാടി, ആലിങ്ങല്‍, പെരുന്തല്ലൂര്‍ ഭാഗങ്ങളിലും രാത്രിയില്‍ വാഹനം തടഞ്ഞിട്ടിരുന്നു.
Post Your Comments