Latest NewsNewsIndia

പൗരന്മാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുകയാണ് കോടതിയുടെ ലക്ഷ്യം; കാശ്മീരിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ സുപ്രീ കോടതിയുടെ സുപ്രധാന വിധി. ജമ്മു കശ്മീരില്‍ സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്കും നിരോധനാജ്ഞയും പുനപരിശോധിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശം. പൗരന്മാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുകയാണ് കോടതിയുടെ ലക്ഷ്യം. ഓരോ ഏഴ് ദിവസവും നിയന്ത്രണ തീരുമാനങ്ങള്‍ പുനപരിശോധികകണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്റര്‍നെറ്റിനുള്ള സ്വാതന്ത്ര്യം മൗലികാവകാശം. അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന ഭരണഘടനയുടെ അനുച്ഛേദം 19(1)(a)യില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 19(1)(g)യില്‍ ഇന്റര്‍നെറ്റ് വഴിയുള്ള വ്യാപാരവും വിപണനവും മൗലികാവകാശമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ര്‍നെറ്റ് സേവനങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ ഭാഗമാണ്.അനിശ്ചിത കാല വിലക്ക് ടെലികോം നിയമങ്ങളുടെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി

സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം ജമ്മു കശ്മീരില്‍ കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത ഹര്‍ജികളില്‍ വിധി പറയുകയായിരുന്നു സുപ്രീം കോടതി. സെക്ഷന്‍ 144 എതിരഭിപ്രായങ്ങള്‍ അടിച്ചമര്‍ത്താനുള്ള ഉകപരണമല്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ വെബ്‌സൈറ്റുകളും ഇ-ബാങ്കിങ് സേവനങ്ങളും ലഭ്യമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇത് നിശ്ചിത ഇടവേളയില്‍ പുനപരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നിരേധനാജ്ഞക്കുള്ള കാരണങ്ങള്‍ കോടതിയെ അറിയിക്കാനും നിര്‍ദേശിച്ചു. ഇതിനായി അവലോകന സമിതിക്ക രൂപം നല്‍കണം. കേസില്‍ രാഷ്ട്രീയ സാഹചര്യം നോക്കിയല്ല വിധി പറയുന്നതെന്നും കോടതി വിശദീകരിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കടക്കം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. പൗരന്റെ സുരക്ഷയും അവകാശങ്ങളും ഉറപ്പുവരുത്തുകയാണ് കോടതിയുടെ ലക്ഷ്യമെന്നും ജസ്റ്റിസ് രമണ വിധിന്യായത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button