Latest NewsKeralaIndia

‘ശബരിമല കേസിൽ യുവതീ പ്രവേശനത്തെ അനുകൂലിച്ചുള്ള മുന്‍ നിലപാടില്‍ മാറ്റം വരുത്തി പുതിയ സത്യവാങ്മൂലം ‘ :ദേവസ്വം ബോര്‍ഡിന്റെ അടിയന്തിര യോഗം ഇന്ന്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ നിലപാട് മയപ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. യുവതീപ്രവേശനം വേണ്ടെന്ന മുന്‍ നിലപാടിലേക്ക് ബോര്‍ഡ് നീങ്ങാനാണ് സാധ്യത. യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന നിലപാടാണ് നേരത്തെ ബോര്‍ഡ് സ്വീകരിച്ചത്. ഇപ്പോള്‍ പഴയ നിലപാട് മാറ്റുന്ന സമീപനമാണ് ദേവസ്വം ബോര്‍ഡിന്.

എല്ലാവശങ്ങളും പരിശോധിച്ച്‌ പുതിയ സത്യവാങ്‌മൂലം നല്‍കുമെന്ന് ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു പറഞ്ഞു. നാളെ അടിയന്തര ബോര്‍ഡ് യോഗം ചേരുമെന്ന് എന്‍.വാസു അറിയിച്ചു. ആചാര അനുഷ്‌ഠാനങ്ങള്‍ക്കും വിശ്വാസികളുടെ വികാരങ്ങള്‍ക്കും പ്രാധാന്യം നല്‍കിയായിരിക്കും പുതിയ നിലപാട് സ്വീകരിക്കുകയെന്നും എന്‍.വാസു വ്യക്തമാക്കി.സുപ്രിംകോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കുന്നതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്ന് യോഗം ചേരും. വൈകീട്ട് മൂന്നിനാണ് യോഗം.

യുവതീ പ്രവേശനത്തെ അനുകൂലിച്ചുള്ള മുന്‍ നിലപാടില്‍ മാറ്റം വരുത്താനാണ് ശ്രമം. ആചാര അനുഷ്ഠാനങ്ങള്‍ വിലയിരുത്തി പുതിയ സത്യവാങ്മൂലം നല്‍കുമെന്നാണ് ദേവസ്വം പ്രസിഡന്റ് എന്‍ വാസു കഴിഞ്ഞ ദിവസം പറഞ്ഞത്. ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാട് എടുക്കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.അതേസമയം, ശബരിമല യുവതീപ്രവേശ കേസില്‍ സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാട് എടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. യുവതീ പ്രവേശം വേണ്ടെന്ന പഴയ നിലപാടിലെക്ക് തിരിച്ചുപോകാന്‍ ബോര്‍ഡ് ആലോചിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇതിനുള്ള അനുവാദം നല്‍കിയിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധക്കാരെ​​ വിമര്‍ശിച്ച്‌ കെ.സി.ബി.സി : പൊളിറ്റിക്കല്‍ ഇസ്ലാമിനെ എതിര്‍ക്കാതെ അന്ധമായ ബിജെപി വിരോധം ആപത്തെന്നും മുന്നറിയിപ്പ്

ബോര്‍ഡ് നിലപാടില്‍ ഇടപെടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ശബരിമലയിലെ യുവതീപ്രവേശന കേസുകള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി ഒന്‍പതംഗ ഭരണഘടനാ ബഞ്ചിന് രൂപം നല്‍കിയിട്ടുണ്ട്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി ജനുവരി 13നാണു പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക.

നേരത്തെ വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാത്രമായിരുന്നു ഭരണഘടനാ ബഞ്ച് വിശാല ബഞ്ചിന് വിട്ടത്. പിന്നീട് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുഃനപരിശോധന ഹര്‍ജികളും സുപ്രീം കോടതിയുടെ വിശാല ബഞ്ച് പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. കക്ഷികളോട് നാലു സെറ്റ് രേഖകള്‍ കൂടി ഹാജരാക്കാന്‍ സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എത്രയും വേഗം രേഖകള്‍ കൈമാറാനായിരുന്നു നോട്ടീസിലെ നിര്‍ദേശം.നവംബര്‍ 14ന് ശബരിമല യുവതീപ്രവേശ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീം കോടതി തീരുമാനം പറയാതെ മാറ്റിവച്ചിരുന്നു. 2018 സെപ്റ്റംബര്‍ 28ന് ഭരണഘടനാ ബഞ്ച് നല്‍കിയ വിധി സ്റ്റേ ചെയ്യാതെയായിരുന്നു സുപ്രീം കോടതി തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button