തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇടത് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് യുഡിഎഫ്. സര്‍ക്കാരിന‍്റെ സത്യവാങ്മൂലം പിന്‍വലിച്ചില്ലെങ്കില്‍ പുനപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന വിശാല ബെഞ്ചില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്നും യുഡിഎഫ് യോഗം വിലയിരുത്തി.ശബരിമല പ്രശ്നം അവസാനിപ്പിക്കാത്തത് സര്‍ക്കാരാണ്. യു.ഡി.എഫിന്‍റെ സത്യവാങ്മൂലം മാറ്റി പുതിയ സത്യവാങ്മൂലം ഇടത് സര്‍ക്കാര്‍ നല്‍കിയതാണ് സുപ്രീംകോടതി വിധിക്ക് വഴിവെച്ചത്.
മുന്‍ ബി.ജെ.പി എം.എല്‍.എ കോണ്‍ഗ്രസില്‍: കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ചാല്‍ പ്രശ്നങ്ങള്‍ അവസാനിക്കും. എന്നാല്‍ സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറല്ലെന്നും യോഗം വിലയിരുത്തി. അതെ സമയം കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കത്തിനെതിരെ ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ മുന്നണി യോഗത്തില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു. കോണ്‍ഗ്രസിലെ അനൈക്യം മാത്രമാണ് യു ഡി എഫിലെ പ്രശ്നമെന്ന് ആര്‍എസ്പി ചൂണ്ടിക്കാട്ടി.
Post Your Comments