കൊച്ചി: സംസ്ഥാനത്ത് റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകള്‍ക്ക് അനുകൂല്യം നഷ്ടമായി . വിശദാംശങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍. തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തതിനെ തുടര്‍ന്ന് 39,515 പേരുടെ ആനുകൂല്യമാണ് നഷ്ടമായത്. മൂന്ന് മാസത്തിലധികം റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകള്‍ക്കാണ് ആനുകൂല്യം നഷ്ടപ്പെട്ടത്. ബിപിഎല്‍, അന്ത്യോദയ, എന്‍പിഎസ് വിഭാഗങ്ങളില്‍പ്പെട്ട ഇവരുടെ റേഷന്‍ കാര്‍ഡുകള്‍ എപിഎല്ലിലേക്ക് മാറ്റി.
Read Also : ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്; നാളെ മുതല്‍ രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും റേഷന്‍ വാങ്ങാം
പൊതുവിതരണ വകുപ്പിന്റെ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് അനര്‍ഹരായവരെ കണ്ടെത്തിയതും ആനുകൂല്യം റദ്ദാക്കിയതും. ഇവര്‍ക്ക് സൗജന്യ, സബ്‌സിഡി നിരക്കില്‍ റേഷന്‍ സാധനങ്ങള്‍ ഇനി ലഭിക്കില്ല. സംസ്ഥാനത്ത് എറ്റവുമധികം കാര്‍ഡുകള്‍ എപിഎല്ലിലേക്ക് മാറ്റിയത് തിരുവനന്തപുരം ജില്ലയിലാണ് 6139പേര്‍. 5026 പേരുമായി എറണാകുളം രണ്ടാം സ്ഥാനത്തുണ്ട്. ഏറ്റവും കുറവ് അനര്‍ഹര്‍ ദാരിദ്ര്യ രേഖയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് വയനാട് ജില്ലയിലാണ് 737 പേര്‍.
പൊതുവിതരണ സമ്പ്രദായത്തിലെ തട്ടിപ്പുകളും അനര്‍ഹരായ ബിപിഎല്‍ കാര്‍ഡുടമകളെയും പിടികൂടുന്നതിന് കഴിഞ്ഞ വര്‍ഷം മുതലാണ് പൊതുവിതരണ വകുപ്പ് തുനിഞ്ഞിറങ്ങിയത്.
Post Your Comments