Latest NewsIndiaNews

എണ്‍പതാം ജന്മദിനം ആഘോഷിക്കുന്ന ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : എണ്‍പതാം ജന്മദിനം ആഘോഷിക്കുന്ന ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന് ി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ആശംസ. എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ പ്രത്യേക അവസരത്തില്‍ കെ ജെ യേശുദാസ് ജിക്ക് തന്റെ പിറന്നാള്‍ ആശംസകളെന്നാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. യേശുദാസിന്റെ മധുരസംഗീതവും ഭാവതരളമായ അവതരണവും എല്ലാ പ്രായപരിധികളിലുള്ളവര്‍ക്കും അദ്ദേഹത്തെ പ്രീയങ്കരനാക്കി.

Read Also : ഗാനഗന്ധര്‍വന് ഇന്ന് 80-ാം പിറന്നാള്‍ : പിറന്നാള്‍ ദിനത്തില്‍ യേശുദാസ് ചെലവഴിയ്ക്കുന്നത് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍

ഇന്ത്യന്‍ സംസ്‌കാരത്തിന് അദ്ദേഹം വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന് ആരോഗ്യം നിറഞ്ഞ ജീവിതം ആശംസിക്കുന്നുവെന്നും മോദി കുറിച്ചു. മലയാളിയുടെ സംഗീതസങ്കല്‍പ്പത്തിന്റെ മറ്റൊരു പേരായി ദാസേട്ടന്‍ എന്ന് വിളിക്കുന്ന കെ ജെ യേശുദാസ് മാറിയിട്ട് ഏഴ് പതിറ്റാണ്ടിലേറെയായി.

ഒന്‍പതാം വയസ്സില്‍ തുടങ്ങിയ സംഗീതസപര്യ തലമുറകള്‍ പിന്നിട്ട് ഇപ്പോഴും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. പിറന്നാള്‍ ദിനത്തില്‍, കുടുംബ സമേതം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് യേശുദാസ് ചിലവഴിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button