ന്യൂഡല്‍ഹി : ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുമായി ബന്ധമുണ്ടെന്ന പേരില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടിയിലായ ഭീകരര്‍ ഹിന്ദുക്കളെയും ആര്‍എസ്‌എസ് നേതാക്കളെയും ആക്രമിക്കാന്‍ പദ്ധിതിയിട്ടിരുന്നതായി റിപ്പോർട്ട്. ചോദ്യം ചെയ്യലില്‍ ഇവര്‍ പ്രത്യേക കോഡ് ഭാഷ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. ആക്രമണം നടത്താന്‍ ഐഎസ് ഭീകരര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും അതനുസരിച്ച പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയായിരുന്നു എന്നും ചോദ്യം ചെയ്യലില്‍ പിടിയിലായവര്‍ സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥര്‍ക്കും, ആര്‍മി റിക്രൂട്ട്‌മെന്റ് ക്യാമ്പുകള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നതായും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി പോലീസിലെ പ്രത്യേക സെല്ലാണ് ഇക്കാര്യം വ്യക്തമാക്കിയത്.കഴിഞ്ഞ ദിവസമാണ് വസീദരാബാദില്‍ നിന്നും സംശയത്തെ തുടര്‍ന്ന് മൂന്ന് പേരും പിടിയിലായത്. ഇവരില്‍ നിന്നും മാരകായുധങ്ങളും വെടിമരുന്നുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. എവിടെയൊക്കെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നെന്നു ഇനിയും വെളിപ്പെടാൻ ഇരിക്കുന്നതേയുള്ളു .
ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ പരിശോധനകള്‍ നടത്തിവരികയാണ്. നേപ്പാള്‍ വഴി അഞ്ച് ഐ എസ് കൊടും ഭീകരര്‍ ഇന്ത്യയിലേയ്ക്ക് കടന്നതായി നേരത്തെ രഹസ്യാന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധനകളും തുടരുന്നുണ്ടായിരുന്നു . തുടര്‍ന്ന് ബസ്തി, ഗോരഖ്പൂര്‍, സിദ്ധാര്‍ത്ഥനഗര്‍, കുശിനഗര്‍, മഹാരാജ്ഗഞ്ച് എന്നിവിടങ്ങളില്‍ അതീവ ജാഗ്രതയും പ്രഖ്യാപിച്ചിരുന്നു .
ഇതിനു പിന്നാലെയാണ് ഡല്‍ഹിയില്‍ നിന്നും ഇവരെ പോലീസ് പിടികൂടിയത്. ഡൽഹിയിലെ പൗരത്വ സമരങ്ങൾക്കിടെ കടന്നു കൂടി പ്രശ്നങ്ങളുണ്ടാക്കാനും ഇവർ പദ്ധതിയിട്ടിരുന്നോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.
Post Your Comments