തിരുവനന്തപുരം: ദേശീയ മാധ്യമങ്ങളിൽ പൗരത്വ നിയമത്തിനെതിരെ പത്രപരസ്യം നൽകിയ സംസ്ഥാന സർക്കാരിന്റെ നടപടി തെറ്റെന്ന് ഗവർണർ. ഇതോടെ വീണ്ടും സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നേർക്ക് നേർ വരുകയാണ്. ഭരണഘടനാപരമായ വിഷയങ്ങളിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും രണ്ട് തട്ടിലാകുന്നത് നല്ലതല്ലെന്നും അദേഹം പറഞ്ഞു. ജനങ്ങളുടെ പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്തരുതെന്നും ഗവർണർ പറഞ്ഞു.
Post Your Comments