ദില്ലി: നടിയെ ആക്രമിച്ച കേസ്; ദിലീപ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു, വിചാരണ നിർത്തിവയ്ക്കണമെന്നാണ് ദിലീപിന്‍റെ ആവശ്യം. കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കും. ആക്രമണ ദൃശ്യങ്ങളുടെ ഫോറൻസിക് ഫലം വരുന്നത് വരെ വിചാരണ നടപടികൾ നിർത്തി വയ്ക്കണമെന്ന് ആവശ്യം. പരിശോധന ഫലം വരുന്നതിന് മുമ്പ് വിചാരണ നടപടികള്‍ നടത്തുന്നത് നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമാണെന്നും സുപ്രീംകോടതി വിധിയുടെ ലംഘനമാകും അതെന്നും ദിലീപിനുവേണ്ടി ഹാജരായ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി.
പരിശോധന ഫലം വരുന്നതിന് മുമ്പ് വിചാരണ നടപടികള്‍ നടത്തുന്നത് നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമാണ്. സുപ്രീംകോടതി വിധിയുടെ ലംഘനമാകും അതെന്നും മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് അടുത്ത വെള്ളിയാഴ്ച ദിലീപിന്റെ അപേക്ഷ പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.
നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. കേസിന്റെ പ്രധാന തെളിവായ വിഡിയോ ദൃശ്യങ്ങൾ കണ്ട ശേഷം പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി വിചാരണക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസിൽ വിചാരണ ഈ മാസം 29നാണ് ആരംഭിക്കുക.
Post Your Comments