Latest NewsKeralaNews

നിർമാതാക്കൾ ഉറച്ച് തന്നെ, ‘ആദ്യം ഷെയിൻ ഡബ്ബിംഗ് പൂർത്തിയാക്കട്ടെ എന്നിട്ട് വിലക്ക് പിൻവലിക്കുന്ന കാര്യം നോക്കാം’

കൊച്ചി: ഷെയിൻ നിഗത്തിന്‍റെ വിലക്ക് നീക്കാനുള്ള അമ്മയുടെ നീക്കം പാളി. നിർമാതാക്കൾ നിലപാട് കടുപ്പിച്ചതോടെയാണ് അനുനയ നീക്കം പരാജയപ്പെട്ടത്. ‘ആദ്യം ഷെയിൻ ഡബ്ബിംഗ് പൂർത്തിയാക്കട്ടെ എന്നിട്ട് വിലക്ക് പിൻവലിക്കുന്ന കാര്യം നോക്കാം’ എന്നാണ് അമ്മയുടെ തീരുമാനത്തോട് നിർമാതാക്കളുടെ പ്രതികരണം.

നേരത്തെ മോഹൻലാൽ ഉൾപ്പെടെ പങ്കെടുത്ത അമ്മയുടെ യോഗത്തിന് ശേഷമാണ് വിലക്ക് പിൻവലിക്കാൻ ധാരണയായത്. മുടങ്ങിയ ചിത്രങ്ങളെല്ലാം പൂർത്തിയാക്കാമെന്ന് ഷെയിൻ അമ്മയ്ക്ക് വാക്ക് നൽകി. അമ്മയുടെ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ നിർമാതാക്കളെ അറിയിക്കും. പ്രശ്നങ്ങളെല്ലാം തീർന്നുവെന്നാണ് യോഗത്തിന് ശേഷം മോഹൻലാൽ പ്രതികരിച്ചത്. ഉല്ലാസത്തിന്‍റെ ഡബ്ബിംഗ് ഉടൻ പൂർത്തിയാക്കും. മുടങ്ങി കിടക്കുന്ന മറ്റ് സിനിമകളും പൂർത്തീകരിക്കാൻ ഷെയിൻ സമ്മതിച്ചിരിന്നു. എന്നാൽ ഷെയിന്‍റെ വാക്ക് അല്ല പ്രവർത്തിയാലാണ് വിശ്വാസമെന്നും കാര്യങ്ങൾ ചെയ്ത് തീർത്തതിന് ശേഷം വിലക്ക് പിൻവലിക്കാമെന്നാണ് നിർമാതാക്കളുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button