Latest NewsKeralaNewsIndia

അക്കിത്തത്തിന് ജ്ഞാനപീഠം ലഭിച്ചത് സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തോടുള്ള കൂറാണെന്ന് ആരോപിക്കുന്ന ലേഖനവുമായി സര്‍ക്കാര്‍ പ്രസിദ്ധീകരണം

തിരുവനന്തപുരം: അക്കിത്തത്തിന് ജ്ഞാനപീഠം ലഭിക്കാന്‍ സഹായകമായത് സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തോടുള്ള കൂറാണെന്ന് ആരോപിക്കുന്ന ലേഖനവുമായി സര്‍ക്കാര്‍ പ്രസിദ്ധീകരണം.അക്കിത്തത്തിന് ജ്ഞാനപീഠം ലഭിച്ചത് മലയാളത്തിന് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം അതിന് അര്‍ഹനല്ലെന്ന് ആരും പറയില്ലെന്നും ലേഖനത്തിലുണ്ട്. വിജ്ഞാന കൈരളിയുടെ ഡിസംബര്‍ ലക്കത്തില്‍ എഡിറ്റര്‍ സി. ആശോകന്റെ ‘മലയാളത്തിലേക്ക് വീണ്ടും ജ്ഞാനപീഠമെത്തുമ്പോള്‍’ എന്ന ലേഖനത്തിലാണ് അക്കിത്തത്തെ വിമര്‍ശിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ലേഖനത്തില്‍ അക്കിത്തത്തിന്റെ ആദ്യകാല കവിതകളെയും വിമര്‍ശിക്കുന്നു.കൂടാതെ അദ്ദേഹത്തിന്റെ നിലപാടുകളെയും പറ്റി ലേഖനത്തില്‍ പറയുന്നുണ്ട്.  കവിതയില്‍ പുരോഗമന വരികളുണ്ടെങ്കിലും അത് അക്കിത്തത്തിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും ‘വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം’ എന്ന വരികള്‍ പിന്നീട് വിരോധാഭാസമായി മാറിയെന്നും ലേഖനത്തില്‍ പറയുന്നു. ഹിന്ദുത്വ ഫാസിസത്തിന്റെ വക്താവായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയെല്ലെന്നും മറിച്ച് അദ്ദേഹത്തിന്റെ വരികളാണ് ഭേദമെന്നും ലേഖനത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button