ന്യൂഡല്‍ഹി: പട്പര്‍ഗഞ്ച് വ്യവസായ മേഖലയിലെ പേപ്പര്‍ പ്രിന്റിംഗ് പ്രസ്സിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. കിഴക്കന്‍ ദില്ലിയിലെ പീതംപുര വ്യവസായ മേഖലയിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. 33 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഒരാഴ്ച മുമ്പ് ദില്ലി പിരാ ഗര്‍ഹിയിലെ ബാറ്ററി ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ കെട്ടിടത്തിന് ഉള്ളില്‍ കുടുങ്ങിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനാായിരുന്നു മരിച്ചത്. ഈ അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിരുന്നു.
തണുത്ത കാലാവസ്ഥയില്‍ പോലും അനാവശ്യമായ തീപിടുത്തങ്ങള്‍ നടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുണ്ടാകുന്ന തീപിടുത്തങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യമാണെന്നും പ്രതിഷേധക്കാര്‍ പറയുന്നുണ്ട്.
Post Your Comments