Latest NewsKeralaNews

സംസ്ഥാനത്തെ വ്യവസായ സംരക്ഷണ സേനയുടെ വിപുലീകരണം യാഥാര്‍ത്ഥ്യമാകുന്നു; രണ്ടായിരം തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ സംരക്ഷണ സേനയുടെ വിപുലീകരണം യാഥാര്‍ത്ഥ്യത്തിലേക്ക്. സുരക്ഷാ ഉദ്യോഗസ്ഥരുടെ രണ്ടായിരം തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സേന വിപുലീകരിക്കുന്നത് രണ്ടു ഘട്ടങ്ങളായാണ്. ആദ്യഘട്ടത്തില്‍ ആയിരം തസ്തികകള്‍ സൃഷ്ടിക്കും. ധനവകുപ്പ് മുന്നോട്ടുവച്ച നിബന്ധനകള്‍ പ്രകാരമായിരിക്കും തസ്തികകള്‍ സൃഷ്ടിക്കുക.

പരിശീലനം, വിന്യാസം, നേരിട്ടുള്ള നിയമനം, എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. സംസ്ഥാന പൊലീസ് മേധാവി, കേരള പൊലീസ് അക്കാഡമി ഡയറക്ടര്‍ എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.

ALSO READ: കളിയിക്കാവിളയില്‍ എഎസ്ഐയെ വെടിവച്ച് കൊന്നവര്‍ക്ക് തീവ്രവാദ ബന്ധം ; പ്രതികള്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടു : നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് തമിഴ്‌നാട് ഡിജിപി

കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനാണ് സേന വിപുലീകരിക്കുന്നത്. നിലവില്‍ 979 പേരുള്ള സേനയുടെ അംഗബലം മൂവായിരമായി ഉയര്‍ത്തുന്നതിനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര വ്യവസായ സംരക്ഷണ സേനയുടെ മാതൃകയിലായിരിക്കും വിപുലീകരണം. സര്‍ക്കാരിനു കീഴിലുള്ള പ്രധാന സ്ഥാപനങ്ങള്‍ക്കും പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള സ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കുന്നതിനാണ് 2011 ല്‍ സംസ്ഥാന വ്യവസായ സംരക്ഷണ സേന രൂപീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button