Latest NewsNewsGulf

ഇറാൻ അമേരിക്ക സംഘർഷം: ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഔദ്യോഗിക പ്രതികരണവുമായി യുഎഇ

അബുദാബി: ഇറാൻ അമേരിക്ക ബന്ധം മോശമായ സാഹചര്യത്തിൽ രാഷ്ട്രീയ പരിഹാരമുണ്ടാവണമെന്ന് യുഎഇ ആവശ്യപ്പെട്ടു. ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് യുഎഇ ഔദ്യോഗിക പ്രതികരണം നടത്തിയത്. മേഖലയിലെ ഇപ്പോഴത്തെ പ്രശ്നബാധിത സ്ഥിതിയില്‍ മാറ്റമുണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.

പ്രശ്നങ്ങൾക്ക് അയവുവരുത്തുകയാണ് അത്യാവശ്യം. സ്ഥിരതയ്ക്കായുള്ള രാഷ്ട്രീയ പരിഹാരമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഗള്‍ഫ് മേഖലയുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താന്‍ പരിശ്രമിക്കണമെന്ന് സൗദി മന്ത്രിസഭ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.

ALSO READ: സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

മേഖലയുടെ ഇപ്പോഴത്തെ സ്ഥിതി കൂടുതല്‍ വഷളാക്കുന്ന നടപടികളില്‍ നിന്നും പിന്മാറണമെന്നും സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം ആവശ്യപ്പെട്ടു. മേഖലയില്‍ നിലനിന്ന പ്രതിസന്ധിയുടെയും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്നും സൗദി അറേബ്യ അഭിപ്രായപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button