പ്രണയം പോൽ പ്രണയ പിന്മാറ്റവും ഉൾകൊള്ളാൻ ആകണമെന്ന കൗൺസലിംഗ് സൈക്കോളജിസ്റ് കലയുടെ കുറിപ്പ് വൈറലാകുന്നു. ഫേസ്ബുക്കിലൂടെയാണ് അവർ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പ്രണയവും എന്നത് വിവാഹത്തിൽ ചെന്നെത്തേണ്ട, അല്ലേൽ ഒന്നിച്ചു ജീവിക്കേണ്ട ഒന്ന് ആണെന്ന് വാശി ഇല്ല.. ജീവിതത്തിൽ ചിലപ്പോൾ നഷ്‌ടപെടലുകൾ അനിവാര്യമാണ്.. ഒത്തുപോകാൻ പറ്റാത്തവർ പക ഇല്ലാതെ അകലുക എന്നത്
പുണ്യവും ഭാഗ്യവും അല്ലേയെന്ന് അവർ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
പ്രണയം പോൽ പ്രണയ പിന്മാറ്റവും ഉൾകൊള്ളാൻ ആകണം..
*******************-*********************
ഞാനൊരു നല്ല കാമുകി ആയിട്ടില്ല ഒരിക്കലും..
പ്രണയത്തിൽ അകപ്പെട്ട പെണ്ണിന്റെ കണ്ണുകൾ തിളങ്ങണം എന്നാണ് എന്റെ എക്കാലത്തെയും സ്വപ്നം..
അകമേ ഉള്ള സന്തോഷം ആണല്ലോ അത് പ്രതിഫലിപ്പിക്കുന്നത്..
എന്ത് കൊണ്ടോ പ്രണയം ഞാൻ വിജയിച്ച പരീക്ഷ ആയിരുന്നില്ല ഒരിക്കലും…
എന്നാൽ, പ്രണയത്തകർച്ച എന്നെ തളർത്തിയിട്ടില്ല..
ഞാൻ കാരണം ആരും കരഞ്ഞിട്ടും ഇല്ല..
വളരെ ആരോഗ്യപരമായ പിൻവാങ്ങൽ എന്നത് ഒരു ശക്തിയാണ്..
തോൽവി ഞാൻ ഉൾക്കൊണ്ടു, മറുവശത്ത് പകയില്ലാത്ത പോൽ..
ബഹുമാനം നിലനിർത്തി, അനിവാര്യമായ പിൻവാങ്ങൽ, അതായിരുന്നു എന്റെ പ്രണയത്തിന്റെ കഥ..
ആ നിമിഷം നിന്നെക്കാൾ ഏറെ, മറ്റൊന്നിനെയും സ്നേഹിച്ചിട്ടില്ല എന്ന് അവനും അറിയാം എനിക്കും അറിയാം.. എല്ലാ
പ്രണയവും എന്നത് വിവാഹത്തിൽ ചെന്നെത്തേണ്ട, അല്ലേൽ ഒന്നിച്ചു ജീവിക്കേണ്ട ഒന്ന് ആണെന്ന് വാശി ഇല്ല..
ജീവിതത്തിൽ ചിലപ്പോൾ നഷ്‌ടപെടലുകൾ അനിവാര്യമാണ്..
ഒത്തുപോകാൻ പറ്റാത്തവർ പക ഇല്ലാതെ അകലുക എന്നത്
പുണ്യവും ഭാഗ്യവും അല്ലേ?
കല, കൗൺസലിംഗ് സൈക്കോളജിസ്റ്
Post Your Comments