Latest NewsKeralaNews

ആ കാലുകൾക്ക് ഇടയിലൂടെ എന്റെ കുഞ്ഞ് താഴേക്ക് വരികയായിരുന്നു; ഭാര്യയുടെ അബോര്‍ഷന്‍ കഥ പറഞ്ഞ രജിത് കുമാറിന് പൊങ്കാലയിട്ട് ബിഗ് ബോസ് മത്സരാര്‍ഥികള്‍

ബിഗ് ബോസ് രണ്ടാം പതിപ്പ് മലയാളത്തിൽ ആരംഭിച്ചുകഴിഞ്ഞു. രണ്ട് ദിവസം പിന്നിടുമ്പോൾ മത്സരാർത്ഥിയായ ഡോ.രജിത് കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഭാര്യയുടെ അബോര്‍ഷനെ കുറിച്ചും മരണത്തെ കുറിച്ചുമൊക്കെയായിരുന്നു രജിത് കുമാര്‍ ഇന്നത്തെ എപ്പിസോഡിൽ മനസ് തുറന്നത്. ഭാര്യയ്ക്ക് അബോര്‍ഷന്‍ ആയ സമയത്ത് അവളെ അമ്മയെ ഏല്‍പ്പിച്ച് ഭാര്യയുടെ തന്നെ കുടുംബത്തിലെ ഒരു വിവാഹം കൂടാന്‍ പോയി എന്നായിരുന്നു രജിത് കുമാർ പറഞ്ഞത്. വിവാഹത്തിന് പോകരുതെന്ന് ഭാര്യ ആദ്യം പറഞ്ഞെന്നും എന്നാൽ പറഞ്ഞ വാക്ക് പാലിക്കാൻ വേണ്ടി താൻ പോകാൻ തയ്യാറായെന്നും രജിത് കുമാർ പറയുന്നു. എങ്കിൽ ഇത് കൂടി കണ്ടിട്ട് പോകു എന്ന് പറഞ്ഞ് ഭാര്യ വസ്ത്രം ഉയർത്തിയപ്പോൾ ആ കാലുകൾക്ക് ഇടയിലൂടെ തന്റെ കുഞ്ഞ് താഴേക്ക് വരുന്നത് കണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.

Read also: ബിഗ് ബോസിൽ മൊബെെല്‍ വിലക്കിയിട്ടും ഫേസ്ബുക്കിൽ സജീവമായി മഞ്ജു; കമന്റുകളുമായി ആരാധകർ

എന്നാൽ ഭാര്യയെ പ്രതിസന്ധിഘട്ടത്തില്‍ ഉപേക്ഷിച്ച് പോയ അദ്ദേഹത്തിന് എതിരെ മത്സരാര്‍ഥികളെല്ലാവരും ഒരുപോലെ തിരിഞ്ഞു. ഭാര്യയെ സഹായിക്കാതെ പോയതിനെ സംവിധായകന്‍ സുരേഷ് രൂക്ഷമായി എതിര്‍ക്കുകയും തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേ സമയം അയാള്‍ മെനഞ്ഞ് ഉണ്ടാക്കിയ കഥയാണിതെന്നും ചില മത്സരാർത്ഥികൾ പറഞ്ഞിരുന്നു. കഥ മുഴുവന്‍ കേട്ടപ്പോള്‍ നല്ലതാണെന്ന് തോന്നിയെങ്കിലും ക്ലൈമാക്‌സില്‍ അത് കള്ളമായി മാറിയോ എന്ന സംശയവും ഉടലെടുത്തിരുന്നു. എതിർത്ത് സംസാരിച്ചെങ്കിലും രാത്രി എല്ലാവരോടും മാപ്പ് പറയാനും രജിത് കുമാർ മറന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button