ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായെത്തിയ ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ആരാധകനാണ് താനെന്ന് വെളിപ്പെടുത്തി സംവിധായകന്‍ അമല്‍ നീരദ്. അതില്‍ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
അമല്‍ നീരദിന്റെ കുറിപ്പിങ്ങനെ..
‘ചാപകിന്റെ റിലീസിന് മുന്നോടിയായി, മേഘ്ന ഗുല്‍സറിനും ദീപിക പദുക്കോണിനും ഹൃദയപൂര്‍വ്വമായ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ഈ രണ്ട് സ്ത്രീകളുടെയും ഒരു വലിയ ആരാധകനാണ് ഞാന്‍. ‘തല്‍വാര്‍’ എന്ന ചിത്രം അതിന്റെ ബ്രില്ല്യന്‍സ് കൊണ്ട് സ്‌നേഹം പിടിച്ചു പറ്റുന്നുണ്ടെങ്കില്‍, ‘റാസി’യോളം എന്നിലെ ദേശസ്‌നേഹിയെ ഇത്രമേല്‍ തിരിച്ചറിയാന്‍ സഹായിച്ച മറ്റൊരു ചിത്രവും ഇല്ല.
ദീപികയുടെ ചിത്രങ്ങള്‍ വളരെ നന്നായി ശ്രദ്ധിക്കുന്നയാളാണ് ഞാന്‍. ‘ഓം ശാന്തി ഓം’ മുതല്‍ ‘പിക്കു’ വരെ ,’ദം മാരോ ദം,’ ‘റാബ്ത’ എന്നീ സിനിമകളുടെ പാട്ടുകളിലെ അതിഥികള്‍ വേഷവും വരെ. ഡിപ്രഷനുമായുള്ള പോരാട്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞതിലൂടെ ഒട്ടേറെ പേര്‍ക്ക് വിഷാദത്തെ മനസിലാക്കാനും അഭിമുഖീകരിക്കാനും സാധിച്ചിട്ടുണ്ട്. ഒരു ആരാധകന്‍ എന്ന നിലയില്‍ എനിക്ക് അഭിമാനം തോന്നിയ സമയമായിരുന്നു അത്.
ഒരു നിര്‍മ്മാതാവെന്ന നിലയില്‍ തന്റെ ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് ജെഎന്‍യു വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എടുത്ത തീരുമാനം ഒട്ടും എളുപ്പമായിരുന്നില്ല എന്ന് മനസിലാക്കാവുന്നതേയുള്ളൂ. ചങ്കൂറ്റവും ഗ്രേസും വേണം അതിന്. സിനിമയെ സ്‌നേഹിക്കുന്നവരെല്ലാം വെള്ളിയാഴ്ച തന്നെ തിയേറ്ററുകളിലെത്തി ചാപക് കാണണമെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു.’
https://www.facebook.com/AmalNeeradOfficial/posts/1694194410720286
Post Your Comments