CricketLatest NewsNewsSports

ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്‍റി 20 : ഇന്ത്യക്ക് തകർപ്പൻ ജയം

ഇന്‍ഡോര്‍ : ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ പുതുവർഷത്തിലെ ആദ്യം ജയം സ്വന്തമാക്കി ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ശ്രീലങ്കയെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 143 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 15 പന്ത് ബാക്കി നിൽക്കെ അനായാസം മറികടന്നു. നായകൻ വിരാട് കോഹ്‌ലിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത് (പുറത്താകാതെ 30റൺസ്). കെ എല്‍ രാഹുലാണ്(32 പന്തില്‍ 45) ഇന്ത്യയുടെ ടോപ് സ്കോറര്‍. ശിഖർ ധവാൻ(32), ശ്രേയസ് അയ്യർ(34) എന്നിവരും മികച്ച പ്രകടനം കാഴ്ച്ച വെച്ചു. കോഹ്‌ലിക്കൊപ്പം ഋഷഭ് പന്ത് പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി ഹസരങ്ക രണ്ടും,ലാഹിരു കുമാര ഒരു വിക്കറ്റും സ്വന്തമാക്കി

34 റണ്‍സടിച്ച കുശാല്‍ പേരെരേയാണ് ലങ്കയുടെ ടോപ് സ്കോറര്‍. ധനുഷ്ക ഗുണതിലകയും, അവിഷ്ക ഫെര്‍ണാണ്ടോയും, ധനഞ്ജയ ഡിസില്‍വയും, വാനിന്ദു ഹസരംഗയും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു.  ഇന്ത്യക്കായി ശര്‍ദ്ദുല്‍ ഠാക്കൂര്‍ മൂന്നും,കുല്‍ദീപും നവദീപ് സെയ്നിയും രണ്ടും ബുമ്ര ഒരു വിക്കറ്റും സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മല്‍സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. മൂന്നാം മല്‍സരം വെള്ളിയാഴ്​ച നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button