KeralaLatest NewsNews

പിന്നാക്കവികസന കോര്‍പ്പറേഷനില്‍ പി.എസ്.സി. ഏറ്റെടുക്കും മുമ്പേ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം

തിരുവനന്തപുരം: പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷനിലെ ഒഴിവുകള്‍ പി.എസ്.സി.ക്ക് വിടാനുള്ള നടപടികള്‍ നടക്കവെ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം നടക്കുന്നു.പി.എസ്.സി.ക്ക് നിയമനാധികാരം കൈമാറുന്നത് സംബന്ധിച്ച നടപടിയും മുന്നോട്ട് പേയിട്ടില്ല. ഇത് കണക്കിലെടുത്ത് പുതിയ തസ്തികകളിലേക്ക് താത്കാലിക നിയമനവും തുടരുന്നുണ്ട്. അടുത്തിടെ 25 കരാര്‍നിയമനങ്ങളാണ് നടന്നത്.

ഡ്രൈവറായി ജോലിചെയ്തിരുന്ന താത്കാലിക ജീവനക്കാരനെ സ്ഥിരപ്പെടുത്തി വകുപ്പുസെക്രട്ടറി കഴിഞ്ഞ മാസമാണ് ഉത്തരവിറക്കിയത്. സ്ഥിരനിയമനത്തിനു തയ്യാറാക്കിയ സ്‌പെഷ്യല്‍റൂള്‍പ്രകാരം താത്കാലിക ജീവനക്കാരന് യോഗ്യതയുണ്ടെന്ന് കാണിച്ച് മാനേജിങ്ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശപ്രകാരമാണ് നടപടി.കൂടാതെ ആറുഡ്രൈവര്‍മാരെക്കൂടി സ്ഥിരമാക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. മന്ത്രിക്കുനല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ പുരോഗമിക്കുകയാണ്.ഇവരെ പരിഗണിക്കാമെന്ന് എം.ഡി. റിപ്പോര്‍ട്ട് നല്‍കിയാലുടന്‍ സ്ഥിരനിയമന ഉത്തരവിറങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button