Latest NewsKeralaNews

ബിഗ് ബോസിൽ മൊബെെല്‍ വിലക്കിയിട്ടും ഫേസ്ബുക്കിൽ സജീവമായി മഞ്ജു; കമന്റുകളുമായി ആരാധകർ

മലയാളത്തിലെ പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബോസിൽ മത്സരത്തിനായി എത്തിയിരിക്കുകയാണ് സിനിമയിലൂടെയും മറ്റും പ്രേക്ഷകരുടെ മനസ് കവർന്ന മഞ്ജു പത്രോസ്. എന്നാല്‍,​ മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ബിഗ് ബോസിലെ താരങ്ങള്‍ക്ക് ഫോണിന്റെ ഉപയോഗം പാടില്ലെന്ന് പറഞ്ഞിട്ടും താരത്തിന്റെ ഫേസ്ബുക്ക് പേജില്‍ എങ്ങിനെയാണ് പോസ്റ്റുകൾ വരുന്നതെന്നാണ് ആരാധകരുടെ സംശയം. കഴിഞ്ഞ ദിവസം താരം ബിഗ് ബോസില്‍ ചെയ്ത കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചെഴുതിയ കുറിപ്പാണ് ഈ സംശയത്തിന് ഇടയൊരുക്കിയത്. പോസ്റ്റിന് താഴെ തന്നെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും എത്തി. താൻ മഞ്ജുവിന്റെ സുഹൃത്ത് ആണെന്നും പേജ് നോക്കാൻ മഞ്ജു തന്നെ ഏൽപ്പിച്ചിരിക്കുകയാണെന്നുമായിരുന്നു കമന്റ്.

Read also: മകളുടെ വിവാഹവാഹനത്തില്‍ ചാണകം പൂശി പിതാവ്

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

Big boss വീട്ടിലെ രണ്ടാം ദിവസം വളരെ സന്തോഷകരമായി തന്നെ തുടങ്ങി…. മനോഹരമായ ഗാനങ്ങൾ ആലപിച്ചു ഒരു ചിത്രശലഭത്തെ പറന്നു നടക്കുന്നു നമ്മുടെ മഞ്ജു ചേച്ചി…… ചെറിയ രീതിയിൽ നെഗറ്റീവ് എനർജി മഞ്ജുചേച്ചിയിലേക്ക് പകരാൻ ശ്രെമിച്ച രജിത് കുമാറിനെ വളരെ സിമ്പിൾ ആയിട്ടങ് തള്ളി കളഞ്ഞു നമ്മുടെ ചക്കര ചേച്ചി.?പരീക്കുട്ടിയോടൊപ്പം പാട്ട് പാടാൻ കൂടി അവസാനം അത് വേണ്ടായിരുന്നു എന്നൊരു തമാശ കലർന്ന മുഖഭാവം ചേച്ചിയുടെ മുഖത്ത് വിരിഞ്ഞു… മറ്റുള്ളവരെ പോലെ രജനി ചാണ്ടിയെ ക്യാപ്റ്റൻ ആക്കണം എന്ന അഭിപ്രായം തന്നെ ആയിരുന്നു മഞ്ജുചേച്ചിയ്ക്കും, ? അങ്ങനെ പ്രദീപ്, സാജു, തെസ്നി ഖാൻ എന്നിവർക്കൊപ്പം മഞ്ജുചേച്ചിയും കുക്കിംഗ്‌ ടീമിലേക്ക് തിരഞ്ഞെടുക്കപെട്ടു ?? ഒരു കൊച്ചുകുട്ടി കഥ കേൾക്കാൻ ഇരിക്കുന്ന ആവേശത്തോടെ ഫുക്റുവിന്റെ loveസ്റ്റോറി കേൾക്കാൻ ചേച്ചി ഇരിക്കുന്നതും നമ്മൾ കണ്ടു, പിന്നെയും പരീക്കുട്ടിയോടൊപ്പം പാട്ട് പാടിയും… മറ്റുള്ളവർക്ക് പാട്ടുകൾ പാടി കൊടുത്തും നമ്മുടെ ചേച്ചി അങ്ങനെ അവിടെമാകെ സ്നേഹം വിതറി പാറിനടക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button