കൊൽക്കത്ത: പൊതുപണിമുടക്കിന്റെ മറവിൽ അക്രമം അഴിച്ചുവിടുന്ന സിപിഎം നിലപാടിനെതിരെ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പണിമുടക്കിന്റെ മറവിൽ അക്രമം നടത്തരുതെന്ന് അപേക്ഷിക്കുകയാണ്. പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സിപിഎം കലക്കവെള്ളത്തിൽ മീൻ പിടിക്കരുതെന്നും മമതാ ബാനർജി വ്യക്തമാക്കി. ദുർഗാപൂരിൽ ബൈക്ക് യാത്രക്കാർക്ക് നേരെ ആക്രമണമുണ്ടായി. ബസുകൾ തടഞ്ഞുനിർത്തി യാത്രക്കാരെ ഇറക്കിവിട്ടു. ബംഗാളിൽ ഹൗറ, നോർത്ത് 24 പർഗാന എന്നിവിടങ്ങളിൽ സമരാനുകൂലികൾ ട്രെയിനുകൾ തടഞ്ഞു. ഇത് സിപിഎമ്മിന്റെ ‘ദാദാഗിരി’യാണെന്നും അവർ ആരോപിച്ചു.
പണിമുടക്കിനെതിരെ മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും മുൻപ് തന്നെ രംഗത്ത് വന്നിരുന്നു. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ഇത്രയും ഗുരുതരമായ സാഹചര്യത്തിൽ പണിമുടക്കിനോട് യോജിക്കാനാകില്ലെന്നും അതേ സമയം, സമരക്കാർ ഉയർത്തുന്ന ആവശ്യങ്ങളെ പിന്തുണക്കുന്നുവെന്നും മമത വ്യക്തമാക്കിയിരുന്നു. ബംഗാളിൽ നിർബന്ധ പൂർവം പണിമുടക്ക് അനുവദിക്കില്ല. പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അവർ പറയുകയുണ്ടായി.
Post Your Comments