Latest NewsKuwaitGulf

യു​ദ്ധ​ഭീ​തി: ​ ഭക്ഷ്യക്ഷാമത്തെ മറികടക്കാനായി കു​വൈ​ത്ത് ആ​റു​മാ​സ​ത്തേ​ക്ക്​ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ള്‍ കരുതുന്നു

കു​വൈ​ത്ത്​ സി​റ്റി: ഗൾഫ്‌രാജ്യങ്ങളിലെ യു​ദ്ധ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കു​വൈ​ത്ത് ആ​റു മാ​സ​ത്തേ​ക്ക് ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ള്‍ ക​രു​തി. സ​ഹ​ക​ര​ണ സം​ഘം യൂ​നി​യ​ന്‍ ചെ​യ​ര്‍​പേ​ഴ്​​സ​ണ്‍ മി​ശ്​​അ​ല്‍ അ​ല്‍ സ​യ്യാ​ര്‍ അ​റി​യി​ച്ച​താ​ണി​ത്. മ​റ്റ്​ അ​വ​ശ്യ വ​സ്​​തു​ക്ക​ളും ക​രു​ത​ല്‍ ശേ​ഖ​രം ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​തു കാ​ര​ണം ജ​ന​ങ്ങ​ള്‍ ഭീ​തി​യി​​ലാ​വേ​ണ്ട​തി​ല്ല. യു​ദ്ധ​മു​ണ്ടാ​വും എ​ന്ന അ​റി​വി​​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല അ​വ​ശ്യ​വ​സ്​​തു​ക്ക​ള്‍ ശേ​ഖ​രി​ച്ച​ത്. ഏ​തു​ സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​നാ​വ​ശ്യ​മാ​യ പൊ​തു​വാ​യ ക​രു​ത​ലി​​െന്‍റ ഭാ​ഗ​മാ​യി എ​ടു​ത്ത മു​ന്‍​ക​രു​ത​ല്‍ മാ​ത്ര​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഭാ​ഗി​ക​മോ പൂ​ര്‍​ണ​മോ ആ​യ യു​ദ്ധ​മു​ണ്ടാ​യാ​ല്‍ ഭ​ക്ഷ്യ​ക്ഷാ​മം നേ​രി​ടാ​തി​രി​ക്കാ​നു​ള്ള മു​ന്‍​ക​രു​ത​ല്‍ ആ​ണ്​ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നേ​ര​ത്തേ​ത​ന്നെ ആ​റു​മാ​സ​ത്തേ​ക്ക്​ തി​ക​യു​ന്ന എ​ല്ലാ​വി​ധ മ​രു​ന്നു​ക​ളും ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ളും ക​രു​തി​യി​ട്ടു​ണ്ട്. മേ​ഖ​ല​യി​ലെ സ​മീ​പ​കാ​ല സം​ഘ​ര്‍ഷ​ത്തി​നു മു​മ്ബു​ത​ന്നെ മ​ന്ത്രാ​ല​യ​ത്തി​ല്‍ മ​രു​ന്നു​ക​ള്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ല്‍ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു.

യു​ദ്ധ​ത്തി​ന് ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ല്‍ എ​ല്ലാ സ്വ​ദേ​ശി​ക​ള്‍ക്കും വി​ദേ​ശി​ക​ള്‍ക്കും ആ​വ​ശ്യ​മാ​യ റേ​ഡി​യേ​ഷ​ന്‍ സം​ര​ക്ഷ​ണ മ​രു​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്നും റേ​ഡി​യേ​ഷ​ന്‍ സം​ര​ക്ഷ​ണ സെ​ക്ട​റു​ക​ള്‍ തു​ട​ര്‍ന്നു പ്ര​വ​ര്‍ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇതിനിടെ ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തിലൂടെ വധിച്ച അമേരിക്കയ്‌ക്കെതിരെ കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ തേടാന്‍ ഒരുങ്ങി ഇറാന്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഉള്‍പ്പെടെ വിവിധ നേതാക്കളുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ടെലിഫോണിലൂടെ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട സങ്കീര്‍ണ സാഹചര്യത്തിന് ഉത്തരവാദി അമേരിക്കയാണെന്ന് ഹസന്‍ റൂഹാനി ഇമ്മാനുവല്‍ മാക്രോണിനെ അറിയിച്ചു. ഇരുവരും ദീര്‍ഘനേരം സ്ഥിതിഗതികള്‍ വിലയിരുത്തി. റഷ്യ, ചൈന എന്നീ വന്‍ശക്തി രാജ്യങ്ങളുടെ പിന്തുണയില്‍ വിഷയം യുഎന്‍ രക്ഷാസമിതിയില്‍ ഉന്നയിക്കാനും ഇറാന്‍ തിരക്കിട്ട നീക്കം നടത്തുന്നുണ്ട്. ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിനെതിരെ ഇറാന്‍ രക്ഷാസമിതിക്ക് നല്‍കിയ പരാതി ആഭ്യന്തരതലത്തിലും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കുരുക്ക് മുറുക്കുകയാണ്. യുഎസ് പ്രതിനിധിസഭയില്‍ ട്രംപിനെ വരുതിയില്‍ നിര്‍ത്താന്‍ യുദ്ധാധികാര പ്രേമയം കൊണ്ടുവരാനാണ് നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button