ബാഗ്ദാദ്: സുലൈമാനിയുടെ കൊലപാതകത്തിൽ ഇറാൻ തിരിച്ചടി തുടങ്ങിയതായി വിവരം.ഇറാക്കിലെ അമേരിക്കന്‍ വ്യോമതാവളത്തിനു നേരെ ഇറാന്റെ വ്യോമാക്രമണം. അല്‍ അസദ് വ്യോമ താവലത്തിനു നേരെ നിരവധി മിസൈലുകളാണ് ഇറാന് വര്‍ഷിച്ചതെന്നാണ് വിവരം.ആക്രമണം ഇറാന് സേന സ്ഥിരീകരിച്ചു. അതേസമയം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഇറാഖില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനില്‍ നിന്നുള്ള കമാന്‍ഡര്‍ കാസിം സുലൈമാനി അടക്കം എട്ടു പേര് കൊല്ലപ്പെട്ടിരുന്നു.
ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. കമാന്‍ഡറും സംഘവും വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. ആക്രമണത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം അമേരിക്ക റോക്കറ്റ് ആക്രമണം നടത്തിയത്. ഇറാനിയന്‍ ഖുദ്സ് ഫോഴ്സ് തലവനാണ് കാസിം സുലൈമാനി. ജനറല്‍ സുലൈമാനിക്കൊപ്പം, ഇറാഖി കമാന്‍ഡര്‍ അബു മെഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടട്ടുണ്ടെന്നാണ് ഇറാഖി സ്റ്റേറ്റ് ടെലിവിഷന്‍ അറിയിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.വ്യോമാക്രമണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ട്രംപ് അമേരിക്കന്‍ പതാക ട്വീറ്റ് ചെയ്തു.അമേരിക്കന്‍ സൈന്യം നടത്തിയ ‘ടാര്‍ഗെറ്റഡ് അസോള്‍ട്ട്’ ആണ് ഇതെന്ന് പേര് വെളിപ്പെടുത്താന്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം അമേരിക്കന്‍- ഇറാഖി സര്‍ക്കാരുകള്‍ക്കിടയിലെ നയതന്ത്ര ബന്ധത്തിന് കാര്യമായ വിള്ളലുകളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുത വർധിക്കാനും കാരണമായി.
Post Your Comments