പനാജി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടും ഒന്നാമനായി എഫ് സി ഗോവ. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ചാണ് പട്ടികയിൽ 12 മത്സരങ്ങളില്‍ 24പോയിന്റ് നേടി ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചത്.
Two second-half goals including Coro's penalty has given the Gaurs a vital three points against the Highlanders. ???
Back to winning ways! ??#BeGoa #FCGNEU #HeroISL pic.twitter.com/DHLn9HlilR
— FC Goa (@FCGoaOfficial) January 8, 2020
നോർത്ത് ഈസ്റ്റിലെ മിസ്ലാവ് കൊമൊറോസ്‌കിയുടെ സെല്‍ഫ് ഗോളും(*68) കോറോയുടെ(*82 പെനാൽറ്റി ) ഗോളുമാണ് ഗോവയെ വിജയത്തിലെത്തിച്ചത്. തോല്‍വിയോടെ നോര്‍ത്ത് ഈസ്റ്റ് 10 മത്സരങ്ങളില്‍ 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. നാളെ ബംഗളൂരു എഫ്‌സി ജംഷഡ്പൂര്‍ എഫ്‌സിയെ നേരിടും.
തിങ്കളാഴ്ച്ച നടന്ന മത്സരത്തിൽ ഒഡീഷ വിജയിച്ചിരുന്നു. എതിരില്ലാതെ രണ്ടു ഗോളിനാണ് മുൻ ചാമ്പ്യനായ ചെന്നൈയിൽ എഫ് സിയെ തോല്പിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച്ച നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ ജയമാണ് നേടിയത്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയത്. ജീവൻമരണ പോരാട്ടമായതിനാൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഹൈദെരാബാദിനെ തോൽപ്പിച്ചത്. ഇരട്ട ഗോൾ നേടിയ ക്യാപ്റ്റൻ ഒഗ്ബെചെ (*33,*75), ഡ്രൊബരോവ്(*39), മെസ്സി ബൗളി(*45), സത്യസെന്‍ സിംഗ് (*59) എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയശിൽപ്പികൾ. 9ത് മത്സരങ്ങള്‍ക്ക് ശേഷമാണ് ഒരു മത്സരത്തിൽ ജയം നേടുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണിത്. ഹൈദെരാബാദിനായി ബോബോ(*14) ആശ്വാസഗോൾ സ്വന്തമാക്കി.
ഈ ജയത്തോടെ 11മത്സരങ്ങളിൽ 11പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഒൻപതാം സ്ഥാനത്തു നിന്നും ഏഴാം സ്ഥാനത്തേക്ക് വൻ മുന്നേറ്റം കാഴ്ച്ചവെച്ചു. മുൻ ചാമ്പ്യനായ ചെന്നൈയിൻ എഫ് സി ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇനിയുള്ള മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തിയാൽ പോയിന്റ് പട്ടികയിൽ മുന്നേറി പ്ലേയ് ഓഫ് സാധ്യതകൾ നില നിർത്തുവാൻ സാധിക്കും. ഹൈദരാബാദ് 11മത്സരങ്ങളിൽ 5പോയിന്റുമായി അവസാന സ്ഥാനത്ത് തുടരുന്നു.
Post Your Comments