ഇതാണ് അമേരിക്ക ഖാസിം സുലേമാനിയെ വധിക്കുന്ന ദൃശ്യങ്ങൾ എന്ന് പറഞ്ഞ് പ്രചരിക്കുന്ന വിഡിയോ സന്ദേശം
കഴിഞ്ഞ ദിവസങ്ങളിലായി മിക്കവർക്കും ലഭിച്ച വിഡിയോ സന്ദേശമാണിത്. ഖാസിം സുലേമാനിയെ അമേരിക്ക വധിക്കുന്ന ദൃശ്യങ്ങൾ എന്ന പേരിലാണ് വിഡിയോ പ്രചരിക്കുന്നത്. പലരും ആകാംക്ഷയോടെ ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സത്യമെന്ന് വിചാരിച്ചു കാണുകയും ചെയ്തു. അമേരിക്ക നടത്തിയ ആക്രമണത്തെ കുറിച്ച് കേട്ട കാര്യങ്ങൾ വച്ച് കണ്ട് കഴിഞ്ഞാൽ വിഡിയോ സത്യമാണെന്ന് തോന്നുകയും ചെയ്യും. എന്നാൽ പ്രചരിക്കുന്ന വിഡിയോ ഒരു ഗെയിമിലെ ക്ലിപ്പാണ്. റിവേഴ്സ് ഇമേജ് സങ്കേതമുപയോഗിച്ചുള്ള പരിശോധനയിൽ ഈ ക്ലിപ് ഒരു വിഡിയോ ഗെയിമിൽ നിന്ന് എടുത്തതാണെന്നത് വ്യക്തമാകും. എസി–130 ഗൺഷിപ് സിമുലേറ്റർ – കോൺവോയ് എങ്ഗേജ്മെന്റ് എന്ന വിഡിയോ ഗെയിമിലെ ദൃശ്യമാണിത് . മൂന്നു റോക്കറ്റുകൾ മാത്രമുപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് സുലൈമാനി വധിക്കപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഈ വിഡിയോയിലാകട്ടെ നിരവധി റോക്കറ്റുകൾ വാഹനങ്ങളിൽ പതിക്കുന്നത് വ്യക്തമാണ്. യൂട്യൂബിൽ ഇതിന്‍റെ യഥാർത്ഥ വിഡിയോ കാണാൻ സാധിക്കും.
എസി 130 ഗൺഷിപ് സിമുലേറ്റർ എന്ന ഗെയിമിലെ യൂട്യൂബിൽ ലഭ്യമായ ദൃശ്യം ഇതാണ്.
ഈ ക്ലിപ് ഉപയോഗിച്ചാണ് വ്യാജ പ്രചരണമെന്നത് വ്യക്തം.
Post Your Comments