വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റില്‍ ‘ഹിസ് ഹൈനസ്’ എന്നെഴുതിയ യുവാക്കൾക്ക് പണികൊടുത്ത് പൂനെ പോലീസ്. പങ്കജ് എന്നയാളാണ് ചിത്രം പുനെ പൊലീസിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്. ആ സ്റ്റിക്കറിനെ പരിഹസിച്ച് പൊലീസ് റീട്വീറ്റ് ചെയ്യുകയുണ്ടായി. ”തിരുമനസ്സിന് ദയവുണ്ടായി ഒരു ചലാന്‍ അടച്ച് സഹകരിക്കണം” എന്നാണ് ഫോട്ടോ സഹിതം പുനെ പൊലീസ് ട്വീറ്റ് ചെയ്തത്.
Read also: സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ഇതോടെ പുനെ പൊലീസിനെ അഭിനന്ദിച്ച് നിരവധി ട്വീറ്റുകള്‍ വന്നു. ആരാണോ ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് അവരെ അഭിനന്ദിച്ചേ മതിയാകൂ എന്നാണ് ഒരാൾ ട്വീറ്റ് ചെയ്‌തത്. 1988 ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ടും 1989 ലെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കില്‍ ആക്ടും പ്രകാരം നമ്പര്‍ പ്ലേറ്റില്‍ രജിസ്ട്രേഷന്‍ നമ്പര്‍ അല്ലാതെ മറ്റൊന്നും നല്‍കാന്‍ പാടില്ലെന്നാണ് നിയമം.
@PuneCityPolice pic.twitter.com/iF5rZ23Vj6
— Pankaj (@Pankaj91187527) January 7, 2020
Post Your Comments