ടോൾ പ്ലാസയിൽ നിരന്തരം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനമാണ് പരീക്ഷിക്കാൻ ഒരുങ്ങുന്നത്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ, ടോൾ ബൂത്തുകളിലൂടെ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാനും, സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ച് ടോൾ നൽകാനും സാധിക്കും.
ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനം പ്രാബല്യത്തിലായാൽ, വാഹനങ്ങൾ തടയാതെ തന്നെ ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽ നിന്ന് ഓട്ടോമാറ്റിക്കായി ടോൾ പിരിക്കാൻ സാധിക്കും. നിലവിൽ, മുൻകൂട്ടി നിശ്ചയിച്ച തുകയാണ് ടോളായി നൽകേണ്ടത്. എന്നാൽ, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റിൽ സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് ടോൾ കൊടുത്താൽ മതിയാകും.
Also Read: നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ ദുരൂഹ മരണം അന്വേഷിക്കാന്‍ സിബിഐ
പുതിയ ടോൾ സംവിധാനത്തെ കുറിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് അറിയിച്ചത്. ഇന്തോ- അമേരിക്കൻ ചേമ്പർ ഓഫ് കൊമേഴ്സിന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റിനെ കുറിച്ചുള്ള വിശദീകരണങ്ങൾ മന്ത്രി നൽകിയത്.
Post Your Comments