കൊച്ചി: കേറി കേറി സ്വര്‍ണ വില വീണ്ടും മുകളിലോട്ട്. ഇന്ന് പവന് 520 രൂപ കൂടി 30,400 രൂപയിലെത്തി. ഗ്രാമിന്റെ വില 3735 രൂപയില്‍നിന്ന് 3,800 രൂപയായും കൂടി.ഇന്നലെ സ്വര്‍ണവിലയില്‍ കാര്യമായ കുറവ് വന്നിരുന്നു. 29,880രൂപയായിരുന്നു ഇന്നലെയുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് വീണ്ടും വില വര്‍ദ്ധിക്കുകയായിരുന്നു.
സുലൈമാനിയുടെ വധത്തിനുപിന്നാലെ ഇറാനും അമേരിക്കയും തമ്മില്‍ യുദ്ധത്തിന് സാധ്യത ഉയര്‍ന്നതാണ് ആഗോളതലത്തില്‍ സ്വര്‍ണവില ഉയരാന്‍ കാരണമായത്. ഇറാന്‍- യുഎസ് സംഘര്‍ഷത്തെ തുടര്‍ന്ന് വരും വ്യാപാര ദിവസങ്ങളിലും സ്വര്‍ണവില ഉയരാനാണു സാധ്യത. രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വില കൂടി. മുന്‍പ് സെപ്റ്റംബര്‍ ആദ്യവാരത്തിലാണ് സ്വര്‍ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയത്. എന്നാല്‍, വില പിന്നീട് കുറഞ്ഞെങ്കിലും ഡിസംബറോടെ വില വീണ്ടും ഉയരുകയായിരുന്നു. 2020ന്റെ തുടക്കത്തില്‍ തന്നെ 1400 രൂപയാണ് വര്‍ദ്ധിച്ചത്. ഈ സ്ഥിതി തുടര്‍ന്നാല്‍ സ്വര്‍ണ വില 32,000 കടക്കുമെന്നാണ് സുചന.
Post Your Comments