KeralaLatest NewsNews

ശബരിമല യുവതീ പ്രവേശനം: നവോത്ഥാനത്തില്‍ ഊന്നിയുള്ള സര്‍ക്കാര്‍ നിലപാട് സ്വാധീനിച്ചോ? ദേവസ്വം ബോർഡ് തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം വേണ്ടെന്ന പഴയ നിലപാടിലേക്ക് ദേവസ്വം ബോര്‍ഡ് തിരിച്ചു പോകാൻ സാധ്യത കൂടുന്നു. നവോത്ഥാനത്തില്‍ ഊന്നിയുള്ള പിണറായി സർക്കാർ നിലപാട് പിന്തുടരാൻ ദേവസ്വം ബോർഡ് ഉദ്ദേശിക്കുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. ക്ഷേത്രത്തിലെ ആചാരങ്ങള്‍ സംരക്ഷിച്ച് ബോർഡ് മുന്നോട്ട് പോയേക്കും.

പിണറായി സര്‍ക്കാരിന്റെ വാശിയെ തുടര്‍ന്ന് യുവതീപ്രവേശനത്തെ കഴിഞ്ഞ മണ്ഡലകാലത്ത് ദേവസ്വം ബോര്‍ഡ് പരസ്യമായി അനുകൂലിച്ചിരുന്നു. യുവതീപ്രവേശം വേണ്ട എന്നാണ് സുപ്രീകോടതിയില്‍ ദേവസ്വം നല്‍കിയിരിക്കുന്ന സത്യവാങ്മൂലമെങ്കിലും പുനഃപരിശോധന ഹര്‍ജി വന്നപ്പോള്‍ നിലപാട് മാറ്റിയിരുന്നു. യുവതീപ്രവേശമാകാം എന്നായിരുന്നു പുനഃപരിശോധന ഹര്‍ജിയുടെ വാദത്തിനിടെ ദേവസ്വം ബോര്‍ഡ് പറഞ്ഞത്.

ശബരിമല പുനഃപരിശോധന ഹര്‍ജികളിലെ നിയമപ്രശ്നം തീര്‍പ്പാക്കാന്‍ സുപ്രീംകോടതി ഒന്‍പത് അംഗ വിശാല ബെഞ്ച് രൂപീകരിച്ചതോടെയാണ് ദേവസ്വം ബോര്‍ഡും ആലോചനകളിലേക്ക് നീങ്ങുന്നത്. നിങ്ങള്‍ നിലപാട് മാറ്റിയോ എന്ന് ജസ്റ്റീസ് ഇന്ദു മല്‍ഹോത്രോ ചോദിക്കുകയും ചെയ്തിരുന്നു.

ALSO READ: ബിന്ദു അമ്മിണി ശബരിമല ദര്‍ശനത്തിന് വരുന്നുവെന്ന് അഭ്യൂഹം : വന്‍ സുരക്ഷാസന്നാഹമൊരുക്കി പൊലീസും … എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തി ബിന്ദു അമ്മിണി

പിണറായി സര്‍ക്കാര്‍ നിലപാട് ദേവസ്വം ബോര്‍ഡില്‍ അടിച്ചേല്‍പ്പിച്ചതോടെയാണ് യുവതീപ്രവേശത്തെ പത്മാകുമാറിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡിന് അനുകൂലിക്കേണ്ടി വന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് തോല്‍വിയോടെ നിലപാട് തിരുത്തിയ സിപിഎമ്മും സര്‍ക്കാരും കരുതലോടെയാണ് പിന്നീട് നീങ്ങിയത്. വിശാലബെഞ്ചിന് കേസ് വിട്ടതോടെ അത് തത്വത്തില്‍ സ്റ്റേ ആണെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു.

നിയമവിദഗ്ധരുമായി ആലോചിച്ച് നിലപാട് എടുക്കുന്നതിന് മുന്‍പ് ദേവസ്വം ബോര്‍ഡിന്റെ യോഗം ചേരുമെന്നും സര്‍ക്കാരുമായി ആലോചിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍് എന്‍ വാസു പറഞ്ഞു. ഭക്തര്‍ക്ക് വിരുദ്ധമായ നിലപാട് എടുക്കേണ്ടെന്നാണ് സിപിഎമ്മിലെ ധാരണ. അതിനാല്‍ ദേവസ്വം ബോര്‍ഡും നിലപാട് തിരുത്തുമെന്നാണ് ലഭിക്കുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button