തിരുവനന്തപുരം:സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്യുന്ന ടൂറിസ്റ്റ് ബസുകളിലെ വര്‍ണചിത്രങ്ങള്‍ക്ക് നിയന്ത്രണം വരുന്നു. ടൂറിസ്റ്റ് ബസുകള്‍ക്കെല്ലാം ഏകീകൃത നിറം ഏര്‍പ്പെടുത്താനാണ് തീരുമാനം.സംഘടന പ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍ കേട്ടിട്ടായിരിക്കും അന്തിമ തീരുമാനം എടുക്കുക. വെള്ള നിറത്തില്‍ ചെറിയകളര്‍ വരകളുള്ള ഡിസൈനാണ് മതിയെന്നാണ് പൊതുവായ തീരുമാനം.
അഖിലേന്ത്യാ പെര്‍മിറ്റുള്ള ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃതനിറം വേണമെന്ന് കേന്ദ്ര മോട്ടോര്‍വാഹന നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇത്തരം ബസുകള്‍ക്ക് വെള്ളനിറത്തില്‍ മധ്യത്തിലൂടെ നീലവരയാണുള്ളത്. സംസ്ഥാന പെര്‍മിറ്റുള്ള ടൂറിസ്റ്റ് ബസുകള്‍ക്കും ഇതേശൈലി സ്വീകരിക്കാനാണ് സാധ്യത.
ടൂറിസ്റ്റ് ബസുകളില്‍ ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടി സിനിമ താരങ്ങളുടെ ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. കാല്‍ നാടയാത്രക്കാരുടെ ശ്രദ്ധ ഇത്തരം വാഹനങ്ങളില്‍ പതിച്ചാലുണ്ടാകുന്ന അപകട സാധ്യത കണക്കിലെടുത്താണ് ഏകീകൃത നിറം കൊണ്ടുവരാന്‍ മോട്ടാര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.ഹൈക്കോടതിവരെ പറഞ്ഞിട്ടും ബസുകളിലെ ഗ്രാഫിക്സുകള്‍ക്കും വലിയ ചിത്രങ്ങള്‍ക്കും മാറ്റമില്ലാത്ത പശ്ചാത്തലത്തിലാണ് ഏകീകൃത നിറം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
Post Your Comments