Latest NewsNewsIndia

മോഷണശ്രമത്തിനിടെ വീട്ടുടമസ്ഥരെത്തി; പിടിക്കപ്പെടാതിരിക്കാൻ കള്ളൻ ചെയ്‌തത്‌ ഞെട്ടിക്കുന്ന കാര്യം

ബെംഗളൂരു: മോഷണശ്രമത്തിനിടെ പിടിക്കപ്പെടുമെന്ന് കരുതി ആത്മഹത്യയ്ക്ക് ശ്രമിച്ച് കള്ളൻ. വിഭൂതിപുരയിൽ താമസിക്കുന്ന സ്വാസ്ത്വിക്കാണ് ആത്മത്യയ്ക്ക് ശ്രമിച്ചത്. വീട്ടുടമസ്ഥർ സ്ഥലത്തെത്തിയെന്ന് മനസ്സിലായപ്പോൾ ആദ്യം സീലിങ് ഫാനിനു മുകളിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയും പരാജയപ്പെട്ടപ്പോൾ ഗ്യാസ് സിലിണ്ടർ തുറന്ന് ആത്മഹത്യയ്ക്കു ശ്രമിക്കുകയുമായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read also: യാത്രക്കാരോട് സുരക്ഷിതരായി നില്‍ക്കാന്‍ ആവശ്യപ്പെട്ടു; ഒടുവിൽ പുറത്തേക്ക് വീണ് വനിതാ കണ്ടക്ടര്‍

ബുധനാഴ്ച്ച വൈകുന്നേരം വീട്ടുടമസ്ഥന്റെ ഭാര്യ വീടിന്റെ മുൻവശം വൃത്തിയാക്കുന്നതിനിടയിലാണ് ഇയാൾ വീടിനുള്ളിൽ കടന്നുകൂടിയത്. പിന്നീട് വീട്ടുടമസ്ഥനും കുടുംബവും ക്ഷേത്രത്തിൽ പോയപ്പോൾ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി വീട്ടുടമസ്ഥനും കുടുംബവും എത്തിയതോടെ ഇയാൾ ഹാളിലുള്ള ഫാനിൽ തൂങ്ങി ആത്മഹത്യയ്ക്കു ശ്രമിക്കുകയും പരാജയപ്പെട്ടപ്പോൾ അടുക്കളയിലെത്തി ഗ്യാസ് സിലിണ്ടർ തുറന്നിട്ട് ലൈറ്റർ കത്തിക്കുകയുമായിരുന്നു. നഗരത്തിൽ ദിവസക്കൂലിതൊഴിലാളിയാണ് സ്വാസ്ത്വിക്ക്. സംഭവത്തിൽ വിഭൂതിപുര പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button