ദുബായ് : ലക്ഷകണക്കിന് രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ ദുബായ് വിമാനത്താവളത്തിൽ പിടികൂടി. ബാഗില്‍ ഒളിപ്പിച്ച നിലയിൽ 40 ലക്ഷം രൂപയുടെ വ്യാജനോട്ടുകളാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ടു സന്ദര്‍ശക വിസയിലെത്തിയ 60 വയസുകാരൻ പിടിയിലാതായി യുഎഇയിലെ എമിറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്തു. തന്റെ സുഹൃത്തിന്റേതാണ് നോട്ടുകളെന്നായിരുന്നു ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
Also read : 5300ലധികം കാറുകള്‍ തിരിച്ചുവിളിക്കാനൊരുങ്ങി നിസാൻ
ബാഗിന്റെ എക്സ് റേ പരിശോധന നടത്തിയതും സംശയം തോന്നിയ ഇന്‍സ്‍പെക്ടര്‍ വിശദ പരിശോധന നടത്തിയപ്പോഴാണ് നോട്ടുകള്‍ കണ്ടെത്തിയത്. ഇത് പരിശോധനിച്ചപ്പോള്‍ മുഴുവന്‍ നോട്ടുകളും കള്ളനോട്ടുകളാണെന്ന് തിരിച്ചറിയുകയായിരുന്നു.പിടിയിലായ വ്യക്തിയുടെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments