ന്യൂ ഡൽഹി : നിർഭയ കേസിൽ നാല് പ്രതികൾക്കും മരണ വറ്റന്റ് പുറപ്പെടുവിച്ചു. കേസിലെ പ്രതികള്‍ക്ക് മരണവാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് നിർഭയയുടെ അമ്മ നൽകിയ ഹർജിയിൽ ഡൽഹി പട്യാല ഹൗസ് കോടതിയാണ് നിർണായക ഉത്തരവിട്ടത്. 22ന് രാവിലെ ഏഴു മണിക്ക് പ്രതികളായ അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവരെ തൂക്കിലേറ്റും. സംഭവം നടന്ന് ഏഴു വർഷത്തിന് ശേഷമാണ് വിധി നടപ്പാക്കുന്നത്.
2012 Delhi gangrape case: A Delhi court issues death warrant against all 4 convicts, execution to be held on 22nd January at 7 am https://t.co/K4JCAM0RJa
— ANI (@ANI) January 7, 2020
മൂന്നുമണിക്കൂറോളം നീണ്ട കോടതി നടപടികള്‍ക്കൊടുവിലാണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്ക് നിയമനടപടികള്‍ 14 ദിവസത്തിനകം പൂര്‍ത്തിയാക്കാമെന്ന് കോടതി പറഞ്ഞു. പ്രതികള്‍ക്ക് തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ സമയം അനുവദിക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്, ജഡ്ജി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രതികളുമായി സംസാരിച്ചു. രണ്ട് പ്രതികള്‍ വധശിക്ഷക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് അറിയിച്ചതായി അമിക്കസ്‍ക്യൂറി ഇന്ന് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ തിരുത്തല്‍ ഹര്‍ജി നല്‍കുന്നത് വാറന്‍റ് പുറപ്പെടുവിക്കുന്നതിന് തടസ്സമല്ലെന്നാണ് പ്രോസിക്യൂഷന്‍ കോടതിയിൽ വാദിച്ചു.
Asha Devi, mother of 2012 Delhi gang-rape victim: My daughter has got justice. Execution of the 4 convicts will empower the women of the country. This decision will strengthen the trust of people in the judicial system. pic.twitter.com/oz1V5ql8Im
— ANI (@ANI) January 7, 2020
വിധിയില്‍ സന്തോഷമുണ്ടെന്നായിരുന്നു നിര്‍ഭയയുടെ അമ്മ പ്രതികരിച്ചത്. പ്രതികളെ തൂക്കിലേറ്റാനുള്ള തീരുമാനം രാജ്യത്തെ സ്ത്രീകള്‍ക്ക് ശക്തി പകരുന്നതാണ്. നിയമവ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതാണ് വിധിയെന്നും അവര്‍ പറഞ്ഞു.
2012 ഡിസംബര്‍ 16നാണ് ക്രൂരകൃത്യം നടന്നത്. ഡൽഹിയിൽ രാത്രി ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തിനെ സംഘം ആക്രമിച്ചു. തുടർന്ന് രണ്ടുപേരെയും വഴിയിലുപേക്ഷിച്ചു. ഡിസംബര്‍ 29ന് പെണ്‍കുട്ടി മരണപ്പെട്ടത്
Post Your Comments