Latest NewsNewsIndia

നാല് പ്രതികളുടെയും വധശിക്ഷ; പ്രതികരണവുമായി നിർഭയയുടെ അമ്മ

ന്യൂഡല്‍ഹി: നിര്‍ഭയ പീഡനകേസിലെ 4 പ്രതികളുടെയും വധശിക്ഷ തീരുമാനിച്ചതിന് പിന്നാലെ പ്രതികരണവുമായി നിർഭയയുടെ അമ്മ ആശാദേവി. തന്‍റെ മകള്‍ക്ക് ഇപ്പോള്‍ നീതി ലഭിച്ചുവെന്ന് വധശിക്ഷ ഈ മാസം 22ന് രാവിലെ 7ന് നടപ്പാക്കുന്നതായുള്ള ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ വിധി പുറത്തുവന്നതിന് ശേഷം മാധ്യമങ്ങളോട് അവർ പറയുകയുണ്ടായി. പ്രതികളായ നാലുപേരുടെയും വധശിക്ഷ നടപ്പാക്കുന്നത് രാജ്യത്തെ സ്ത്രീകളെ ശാക്തീകരിക്കും. ഈ നടപടി രാജ്യത്തിന്‍റെ നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കുമെന്നും ആശാദേവി വ്യക്തമാക്കി.

Read also: നിര്‍ഭയ കേസിലെ നാലുപ്രതികളെയും ഒരുമിച്ച്‌ തൂക്കിലേറ്റുമെന്ന് സൂചന

നിര്‍ഭയയുടെ അമ്മ പ്രതികളുടെ ശിക്ഷ അതിവേഗം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് നിര്‍ണായക വിധി വന്നത്. പ്രതികളുടെ കൂടി നിലപാട് അറിഞ്ഞതിന് ശേഷമാണ് കോടതി വധശിക്ഷയ്ക്ക് ഉത്തരവിട്ടത്. കഴിഞ്ഞ 7 വര്‍ഷമായി ആശാദേവി നടത്തിയ നിയമ യുദ്ധത്തിന്‍റെ ഫലമായാണ് നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് ഒടുവില്‍ തൂക്കുമരം ഉറപ്പാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button