Latest NewsIndiaNews

പ്രധാനമന്ത്രി ‘ചൗക്കിദാറെ’ങ്കില്‍ താൻ ‘പഹ്‌രെദാര്‍’; പുതിയ വിശേഷണവുമായി മമത ബാനർജി

ന്യൂഡല്‍ഹി : ജനങ്ങളുടെ അവകാശത്തിന് വേണ്ടി നിലകൊള്ളുന്ന കാവല്‍ക്കാരിയാണ് (പഹ്‌രെദാര്‍) താനെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിങ്ങള്‍ വിഷമിക്കേണ്ട, ഞാന്‍ നിങ്ങളുടെ കാവല്‍ക്കാരനാണ്.നിങ്ങളുടെ അവകാശങ്ങളെ തട്ടിപ്പറിക്കാനെത്തുന്നവര്‍ക്ക് എന്റെ ശവത്തിന് മുകളില്‍ നിന്നുകൊണ്ടുമാത്രമേ അത് ചെയ്യാന്‍ സാധിക്കൂ. എന്നാൽ അത് അത്ര എളുപ്പമായിരിക്കില്ല. തെറ്റായ ഊഹാപോഹങ്ങളെയും ഗൂഢാലോചനകളെയും ഭയക്കരുതെന്ന് അവർ വ്യക്തമാക്കി.

Read also: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ : കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടുന്നു : പിഴയിളവ് സംബന്ധിച്ച് കേരളത്തിന് ശക്തമായ താക്കീത് നല്‍കി കേന്ദ്രം

അവര്‍ നിങ്ങളുടെ അവകാശങ്ങളെ തട്ടിയെടുക്കാൻ ശ്രമിക്കും അത് ഒരിക്കലും സംഭവിക്കില്ല. നമ്മുടെ പ്രതിഷേധം തുടര്‍ന്നുകൊണ്ടേയിരിക്കും. ജനങ്ങള്‍ക്കായിരിക്കും വിജയം. നന്നായിരിക്കൂ, നിങ്ങളുടെ ആശങ്കകളെ എന്നിലര്‍പ്പിക്കൂ. ഞാന്‍ നിങ്ങളെ രാവും പകലും കാത്തുരക്ഷിച്ചോളാമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button