ന്യൂഡല്‍ഹി : ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ, കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടുന്നു. പിഴയിളവ് സംബന്ധിച്ച് കേരളത്തിന് ശക്തമായ താക്കീത് നല്‍കി കേന്ദ്രം. ഗതാഗത നിയമലംഘനത്തിന് കേന്ദ്രം കൊണ്ടുവന്ന നിയമത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കേരളം ഉള്‍പ്പടെ പല സംസ്ഥാനങ്ങളും പിഴത്തുകയില്‍ കുറവും വരുത്തി. എന്നാല്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ് വരുത്താന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ .
Read Also : ഗതാഗത നിയമലംഘനം : പിഴത്തുകയെ കുറിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍
മദ്യപിച്ച് വാഹനമോടിക്കുന്നത് ഒഴികെയുള്ള നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ കേരള സര്‍ക്കാര്‍ മുമ്പ് ഇളവ് പ്രഖ്യാപിച്ചിരുന്നു. കേന്ദ്രം നിശ്ചയിച്ച ഏറ്റവും കുറഞ്ഞ പിഴ 500 രൂപയില്‍ നിന്ന് കേരളം 250 ആയി കുറച്ചിരുന്നു. എന്നാല്‍, പുതിയ തീരുമാനത്തോടെ ഇത് മാറ്റേണ്ടിവരും.
എന്നാല്‍, കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകള്‍ തുടരുമെന്നാണ് സംസ്ഥാന ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചത്. കേരളത്തിന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടില്ലാത്തതിനാലാണ് പിഴയിലെ ഇളവ് തുടരാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുക്കിയ മോട്ടോര്‍വാഹനനിയമത്തില്‍ നിര്‍ദേശിക്കുന്ന പിഴയെക്കാള്‍ കുറഞ്ഞ തുക ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് നേരത്തെയും കേന്ദ്രം വ്യക്തമാക്കിയിരുന്നു. നിയമം നടപ്പാക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ സാധിക്കുമെന്ന മുന്നറിയിപ്പും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം കേന്ദ്രം നിലപാട് കടുപ്പിച്ചാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രനിയമം കര്‍ശനമായി നടപ്പാക്കേണ്ടി വന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments