ടെഹ്‌റാൻ : ഇറാഖിലെ ബാഗ്‌ദാദിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ സംസ്‌കാരം മാറ്റിവെച്ചു. വിലാപ യാത്രയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 പേർ മരണപ്പെട്ടതാണ് സംസ്‌കാരം മാറ്റിവെക്കാൻ കാരണം. സുലൈമാനിയുടെ ജന്മനാടായ കെര്‍മനില്‍ നടന്ന വിലാപയാത്രയിലായിരുന്നു ദുരന്തമുണ്ടായത്. 48 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നടന്ന വിലാപയാത്രയിൽ 10 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തെന്നാണ് ഔദ്യോഗിക കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. സുലൈമാനി ഉള്‍പ്പെടെ വധിക്കപ്പെട്ട ആറുപേരുടെ മൃതദേഹവും വഹിച്ചായിരുന്നു വിലാപയാത്ര.
വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്പോഴുണ്ടായ ആക്രമണത്തിൽ ഖാസിം സുലൈമാനി ഉള്‍പ്പടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടിരുന്നു.ആക്രമണത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണമായും തകര്‍ന്നു.
Post Your Comments