ഇസ്ലാമാബാദ്:വ്യക്തിപരമായ അധിക്ഷേപം ഞാന്‍ സഹിക്കില്ല.ടിക് ടോക്ക് താരവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച അവതാരകനെ കയ്യേറ്റം ചെയ്ത് പാക് മന്ത്രി ഫവാദ് ചൗദരി. സയന്‍സ് ആന്റ് ടെക്നോളജി മന്ത്രി ഫവാദ് ചൗദരിയാണ് മാധ്യമപ്രവര്ത്തകന് മുബഷിര്‍ ലുക്മാനെ ഒരു വിവാഹച്ചടങ്ങില്‍ വച്ച് അടിച്ചത്. ടിക് ടോക് താരം ഹരീം ഷായോട് ബന്ധപ്പെടുത്തിയതിനാണ് സംഭവം.
”മന്ത്രി പദവി വരും പോകും. പക്ഷേ വ്യക്തിപരമായ അധിക്ഷേപം ഞാന്‍ സഹിക്കില്ല. നമ്മളെല്ലാവരും മനുഷ്യരാണ്. ഇത്തരം ആരോപണങ്ങള്‍ നടത്തുമ്പോള്‍ നമ്മള് പ്രതികരിച്ചുപോകും”- ചൗധരി പറഞ്ഞു. ആദ്യമായല്ല മന്ത്രി ചൗദരി അവതാരകരോട് മോശമായി പെരുമാറുന്നത്. കഴിഞ്ഞ ജൂണില്‍ ഒരു വിവാഹപരിപാടിക്കിടെ സാമി ഇബ്രാഹിം എന്ന ജേര്‍ണലിസ്റ്റിനെയും അദ്ദേഹം അടിച്ചിരുന്നു.
Post Your Comments